
ആലപ്പുഴ: സിപിഎം സംസ്ഥാന നേതൃത്വത്തിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ കടുത്ത വിമര്‍ശനവുമായി മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ ജി. സുധാകരന്‍ എംഎല്‍എ. സിപിഎം തെറ്റുതിരുത്തിയിട്ടില്ലെന്നും പാര്‍ട്ടി തെറ്റുതിരുത്തിയെങ്കില്‍ ആദ്യം മാറ്റേണ്ടത് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെയാണ്. പിണറായി വിജയന്‍ തന്നെ സംരക്ഷിച്ചെല്ലെന്ന് ആരോപിച്ച സുധാകരന്‍ പിണറായി പഴയ പിണറായി അല്ലെന്നും പറഞ്ഞു.
വി.എസ്. അച്യുതാനന്ദനും പിണറായി വിജയനും തമ്മില്‍ നടന്ന ഉള്‍പ്പാര്‍ട്ടി പോരിന്റെ കാലത്ത് വി.എസ്, പിണറായിയെ ഇല്ലാതാക്കാന്‍ ശ്രമിച്ചപ്പോള്‍ താന്‍ പിണറായിക്ക് ഒപ്പം ഉറച്ചുനില്‍ക്കുകയും അദ്ദേഹത്തിനുവേണ്ടി പോരാടുകയും ചെയ്തു. എന്നാല്‍ താന്‍ സംരക്ഷിച്ച പിണറായി എന്തുകൊണ്ട് തന്നെ തിരികെ സംരക്ഷിച്ചില്ല എന്ന് സുധാകരന്‍ ചോദിച്ചു. പിണറായി ഇപ്പോള്‍ പഴയ പിണറായിയല്ലെന്നും കഴിഞ്ഞ നാലഞ്ചു വര്‍ഷമായി പാര്‍ട്ടിയും പിണറായിയും പോകുന്ന വഴി ശരിയായ രീതിയിലല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പാര്‍ട്ടിയെ തിരുത്താന്‍ മുതിര്‍ന്ന നേതാവ് എം.എ. ബേബിക്ക് ധൈര്യം പോരെന്നു സുധാകരന്‍ പരിഹസിച്ചു. എം.വി. ഗോവിന്ദനെപ്പോലുള്ളവരെ പാര്‍ട്ടി സെക്രട്ടറിയാക്കി വെച്ചിട്ട് വായില്‍ തോന്നുന്നത് മുഴുവന്‍ വിളിച്ചു പറയുന്ന അവസ്ഥയാണുള്ളത്. നന്മയെന്നത് അംഗീകരിക്കാത്ത നിലപാടാണ് അദ്ദേഹത്തിന്റേത്. പാര്‍ട്ടിയില്‍ തെറ്റുതിരുത്തല്‍ നടന്നിട്ടില്ലെന്നും തിരുത്തല്‍ ഉണ്ടായിരുന്നെങ്കില്‍ സംസ്ഥാന സെക്രട്ടറിയെയാണ് ആദ്യം മാറ്റേണ്ടിയിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിയുടെ നിലവിലെ
ചികിത്സ' കൊണ്ടൊന്നും കാര്യങ്ങള്‍ ശരിയാവില്ല. അഴിമതി കാരണമാണ് പാര്‍ട്ടിയില്‍ നിന്ന് ജനങ്ങള്‍ അകന്നത്. പി. ജയരാജന്റ കാര്യത്തിലെടുത്ത തീരുമാനം തെറ്റുതിരുത്തല്‍ നടപടിയാണെങ്കിലും ഒരാളെ മാത്രം സംസ്ഥാന സമിതിയില്‍ എടുത്തതുകൊണ്ട് പാര്‍ട്ടി നന്നാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.