Image

അനധികൃത സ്വത്ത് സമ്പാദനം; മുന്‍ ഡിജിപി ടോമിന്‍ ജെ.തച്ചങ്കരി കുറ്റക്കാരനെന്ന് കണ്ടെത്തി വിജിലന്‍സ് കോടതി

Published on 17 September, 2026
 അനധികൃത സ്വത്ത് സമ്പാദനം; മുന്‍ ഡിജിപി ടോമിന്‍ ജെ.തച്ചങ്കരി കുറ്റക്കാരനെന്ന് കണ്ടെത്തി വിജിലന്‍സ് കോടതി


കോട്ടയം: സംസ്ഥാന പോലീസ് ഉപമേധാവിയായിരുന്ന ടോമിന്‍ ജെ. തച്ചങ്കരി ഔദ്യോഗികപദവിയിലിരിക്കെ വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തി. കോട്ടയം വിജിലന്‍സ് കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. എന്തെങ്കിലും പറയാനുണ്ടോയെന്ന ജഡ്ജിയുടെ ചോദ്യത്തിന് തനിക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് തച്ചങ്കരി മറുപടി നല്‍കി.

ഒറ്റയ്ക്കാണ് താമസിക്കുന്നതെന്നും രണ്ട് ദിവസം മുമ്പ് നെഞ്ച് വേദനയുണ്ടായെന്നും തച്ചങ്കരി പറഞ്ഞു. പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ശിക്ഷഉച്ചയ്ക്ക് രണ്ട് മണിയോടെ വിധിക്കും.പരമാവധി ഏഴു വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കും.

2013-ല്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കിയ കേസാണ്. സമയബന്ധിതമായി വിചാരണ പൂര്‍ത്തിയാക്കണമെന്ന ഹൈക്കോടതിയുത്തരവിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് കോടതി 
നടപടി പൂര്‍ത്തിയാക്കിയത്. 2003 ജനുവരിമുതല്‍ 2007 ജൂലായ് വരെയുള്ള ഔദ്യോഗികകാലയളവില്‍ 64.70 ലക്ഷം രൂപയുടെ അനധികൃതസ്വത്ത് സമ്പാദിച്ചെന്നായിരുന്നു കേസ്. വിജിലന്‍സ് നടത്തിയ പരിശോധനയില്‍ ഇത്രയും തുകയ്ക്കുള്ള ചെലവ് കണ്ടെത്തിയെങ്കിലും, അതിനുള്ള വരവ് കാണിക്കാന്‍ തച്ചങ്കരിക്ക് കഴിഞ്ഞില്ല.

പരിശോധനാ കാലയളവില്‍ 135.80 ശതമാനം  സ്വത്ത് വരവില്‍ക്കവിഞ്ഞ് സമ്പാദിച്ചതായാണ് അന്വേഷണസംഘം കണ്ടെത്തിയത്. 2007-ല്‍ തച്ചങ്കരി ഡി.ഐ.ജി.യായി സ്ഥാനക്കയറ്റം കിട്ടിയശേഷം ഡിവൈ.എസ്.പി.യുടെ 
നേതൃത്വത്തിലായിരുന്നു അന്വേഷണം. കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ തച്ചങ്കരി സംസ്ഥാന പോലീസ് ഉപമേധാവിയായി ഉയര്‍ന്നിരുന്നു. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക