Image

അരിസോണയില്‍ ചൂടുകാറില്‍ കുടുങ്ങി അഞ്ച് വയസുകാരനു ദാരുണാന്ത്്യം മാതാപിതാക്കള്‍ അറസ്റ്റില്‍

പി പി ചെറിയാന്‍ Published on 17 September, 2026
അരിസോണയില്‍ ചൂടുകാറില്‍ കുടുങ്ങി അഞ്ച് വയസുകാരനു  ദാരുണാന്ത്്യം മാതാപിതാക്കള്‍ അറസ്റ്റില്‍

അരിസോണ: അരിസോണയില്‍ സെപ്തംബര് 15 ഞായറാഴ്ച മാമോദീസ ചടങ്ങ് കഴിഞ്ഞ് മടങ്ങിയ മാതാപിതാക്കളുടെ അശ്രദ്ധയെ തുടര്‍ന്ന് അഞ്ച് വയസുകാരന്‍ കാറിനുള്ളില്‍ ചൂടേറ്റ് മരിച്ചു. തിയോ സാബോ എന്ന കുട്ടിയാണ് ദാരുണമായി മരണപ്പെട്ടത്.

അഞ്ച് വയസുകാരനായ തിയോയെ മാതാപിതാക്കള്‍ മണിക്കൂറുകളോളം കാറിനുള്ളില്‍ മറന്നുപോകുകയായിരുന്നു.
കാറിലുണ്ടായിരുന്ന കുട്ടിയെ പുറത്തിറക്കുന്നത് ആരാണെന്ന കാര്യത്തില്‍ കുടുംബാംഗങ്ങള്‍ തമ്മിലുണ്ടായ തെറ്റിധാരണയാണ് ദുരന്തത്തിന് കാരണമായതെന്ന് മാതാപിതാക്കളായ മിഹൈല്‍ സാബോയും അങ്ക സാബോയും പൊലീസിനോട് പറഞ്ഞു.

അന്നേ ദിവസം പ്രദേശത്ത് 103 ഡിഗ്രി ഫാരന്‍ഹെയ്‌റ്റോളം ചൂട് അനുഭവപ്പെട്ടിരുന്നു.
കുട്ടിയെ കാറില്‍ നിന്ന് പുറത്തെടുക്കാന്‍ 14 വയസുകാരനായ മൂത്ത മകനോട് ആവശ്യപ്പെട്ടിരുന്നുവെന്ന് മാതാപിതാക്കളുടെ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ തന്നോട് ആരും അങ്ങനെ ആവശ്യപ്പെട്ടിട്ടില്ലെന്ന് കൗമാരക്കാരന്‍ കോടതിയെ അറിയിച്ചു.

സംഭവത്തില്‍ നരഹത്യ, കുട്ടികളെ ദ്രോഹിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതി ഇരുവര്‍ക്കും 150,000 ഡോളര്‍ ജാമ്യത്തുക വിധിക്കുകയും പരസ്പരം ബന്ധപ്പെടരുതെന്ന് ഉത്തരവിടുകയും ചെയ്തു.(കുടുംബാംഗങ്ങളെ സഹായിക്കാന്‍ go fund me  Support for the Sabo Family's Loss ആരംഭിച്ചിട്ടുണ്ട്  ഇതിനു വേണ്ടി പ്രസിദ്ധീകരിച്ച ചിത്രമാണ് ചേര്‍ത്തിരിക്കുന്നത്)
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക