
യുഎസ്-ഇറാൻ യുദ്ധം അവസാനത്തിലേക്കു എത്തുകയാണെന്നും ഇറാനുമായി നേരിട്ടു ചർച്ച നടത്തുന്നുണ്ടെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ബുധനാഴ്ച്ച മാധ്യമങ്ങളോടു പറഞ്ഞു. "ഇറാന് ഒരു ഒത്തുതീർപ്പുണ്ടാക്കാൻ ആഗ്രഹമുണ്ട്," അദ്ദേഹം പറഞ്ഞു.
അടുത്ത ചൊവാഴ്ച്ച യുഎൻ സമ്മേളനത്തിനെത്തുന്ന അറേബ്യൻ ഗൾഫ് നേതാക്കളുമായി ട്രംപ് ചർച്ച നടത്തുമ്പോൾ ഇറാൻ യുദ്ധം ചർച്ച ചെയ്യുമെന്നു 'ആക്‌സിയോസ്' സൂചിപ്പിക്കുന്നു. യുദ്ധത്തിനു ശേഷമുള്ള കാര്യങ്ങളും ചർച്ചയാകും. സൗദി അറേബ്യ, യു എ ഇ, ഖത്തർ, ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ എന്നീ രാജ്യങ്ങളുടെ നേതാക്കളെ സ്റ്റേറ്റ് ഡിപ്പാർട്മെൻറ് ക്ഷണിച്ചതായി റിപ്പോർട്ടിൽ പറയുന്നു. മറ്റു ചില അറബ്-മുസ്ലിം നേതാക്കളെയും ചർച്ചയ്ക്കു വിളിച്ചേക്കാം.
ഹൂത്തികളുടെ ഉറപ്പ്
വാരാന്ത്യത്തിൽ ഒമാനിൽ വച്ചു യുഎസ് ഉദ്യോഗസ്ഥരെ കണ്ട യെമെനിലെ ഹൂത്തി വിപ്ലവ നേതാക്കൾ അമേരിക്കൻ കപ്പലുകൾ ആക്രമിക്കില്ലെന്നു ഉറപ്പു നൽകിയതായി അന്താരാഷ്ട്ര വാർത്താ ഏജൻസികൾ പറഞ്ഞു. 2025ൽ യുഎസുമായി ഉണ്ടാക്കിയ വെടിനിർത്തൽ കരാർ പാലിക്കുമെന്നു അവർ വ്യക്തമാക്കി.
ഇസ്രയേലി കപ്പലുകളെയും ഒഴിവാക്കും. സൗദി കപ്പലുകൾ മാത്രമാണ് ലക്‌ഷ്യം.
ഒമാൻ മുൻകൈയെടുത്താണ് ഞായറാഴ്ച്ച ഹൂത്തി നേതാക്കളെ മസ്‌കറ്റിലെ യുഎസ് എംബസിയിൽ ചർച്ചയ്ക്കു എത്തിച്ചത്.
Trump says war ending, talking to Iran