Image

പാലാ നഗരസഭ വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പ്; ബിജു മാത്യൂസിന് ജയം

Published on 16 September, 2026
 പാലാ നഗരസഭ വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പ്; ബിജു മാത്യൂസിന് ജയം


കോട്ടയം: പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിമതന്‍ ബിജു മാത്യൂസിന് ജയം. എല്‍ഡിഎഫ് പിന്തുണയോടെയാണ് ബിജുവിന്റെ ജയം. നഗരസഭയിലെ 26 അംഗങ്ങളില്‍ 14 പേരുടെ പിന്തുണ ബിജുവിന് ലഭിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച സെബാസ്റ്റ്യന്‍ പനയ്ക്കലിന് 11 വോട്ടുകള്‍ ലഭിച്ചു.

നഗരസഭയിലെ കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവാണ് സെബാസ്റ്റ്യന്‍. ഇടതുമുന്നണിക്കൊപ്പം നിന്നിരുന്ന ടോണി തൈപ്പറമ്പിലും ലിസിക്കുട്ടിയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ പനയ്ക്കലിന് വോട്ട് ചെയ്തു. അതേസമയം കോണ്‍ഗ്രസ് വിമത രജിത പ്രകാശ് വോട്ടെടുപ്പില്‍നിന്ന് വിട്ടു നിന്നു. കോണ്‍ഗ്രസ് അംഗമായി വിജയിച്ച ബിജുവിനെ പാര്‍ട്ടി പുറത്താക്കിയതോടെയാണ് വിമതനായത്.

ഇടതുമുന്നണിയും കോണ്‍ഗ്രസ് വിമതരും ചേര്‍ന്ന രൂപീകരിച്ച നഗരവികസന മുന്നണിയുടെ സംയുക്ത സ്ഥാനാര്‍ഥിയായാണ് ബിജു മാത്യൂസ് മത്സരരംഗത്തിറങ്ങിയത്. മായാ രാഹുല്‍ നഗരസഭാ അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് വൈസ് ചെയര്‍മാന്‍ സ്ഥാനം രാജിവച്ചിരുന്നു. ഈ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക