Image

തോറ്റതിന്റെ ഉത്തരവാദിത്വം പാവം ഗോവിന്ദന്റെ തലയിലിട്ട് പി.ബി മുങ്ങി; പരിഹസിച്ച് മുഖ്യമന്ത്രി

Published on 16 September, 2026
 തോറ്റതിന്റെ ഉത്തരവാദിത്വം പാവം ഗോവിന്ദന്റെ തലയിലിട്ട് പി.ബി മുങ്ങി; പരിഹസിച്ച് മുഖ്യമന്ത്രി


തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ തോറ്റതിന്റെ ഉത്തരവാദിത്വംപാവം ഗോവിന്ദന്റെ തലയിലും വോട്ട് ചെയ്ത ജനങ്ങളുടെ തലയിലും വെച്ച് പി.ബി മുങ്ങിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്റെ പരിഹാസം.പരാജയപ്പെട്ടതിന്റെ കാരണം എന്താണെന്ന് ഇതുവരെ അവര്‍ തിരിച്ചറിഞ്ഞിട്ടില്ല. തോല്‍വിക്ക് കാരണക്കാരായവര്‍ രസകരമായി രക്ഷപ്പെട്ടുനില്‍ക്കുന്ന വിചിത്രമായ കാഴ്ചയാണ് കാണുന്നത്. അത് വളരെ നല്ലതാണ്. ഞങ്ങള്‍ക്കതില്‍ യാതൊരു വിഷമവുമില്ലെന്ന് അദ്ദേഹം പരിഹസിച്ചു.


റിപ്പോര്‍ട്ടര്‍ ചാനലിലെ പോലീസ് പരിശോധന നിയമപരമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വാര്‍ത്താപ്രക്ഷേപണം തടസ്സപ്പെടുത്തിയതായി അറിയില്ല. താനും ആ വാര്‍ത്ത അറിഞ്ഞത് ആ ചാനലിലൂടെയാണ്. കായികവകുപ്പ് ഒരു പരാതി ആഭ്യന്തരവകുപ്പിന് നല്‍കിയിരുന്നു. അതുപ്രകാരം രൂപീകരിച്ച എസ്.ഐ.ടിയുടെ നിയമപരമായ റെയ്ഡ് ആണ് റിപ്പോര്‍ട്ടര്‍ ടിവിയില്‍ ഉണ്ടായത്. ഫോണുകള്‍ പിടിച്ചെടുത്തത് പോലീസിന്റെ അന്വേഷണവിധേയമായ കാര്യമാണെന്നാണ് അദ്ദേഹം വിശദീകരിച്ചത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക