
കൊച്ചി: മെസിയെ കേരളത്തിലേക്ക് എത്തിക്കാമെന്ന പേരില്‍ നടന്ന തട്ടിപ്പില്‍ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയും പ്രതിയെന്ന് എസ്ഐടി. കമ്പനി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് കളമശേരി ഓഫിസ് വിലാസത്തിലാണ്. ഇടപെടുകളുമായി ബന്ധപ്പെട്ട രേഖകള്‍ തേടിയാണ് ഓഫിസില്‍ എത്തിയത്.
ബിനാമി ഇടപാടുകള്‍ തെളിഞ്ഞിട്ടുണ്ട്. കേസിന്റെ ഭാഗമായി ഈ രേഖകള്‍ കണ്ടെടുക്കണം. ചാനല്‍ ഡെസ്‌കിന്റെ പ്രവര്‍ത്തനം തടഞ്ഞിട്ടില്ലെന്നും എസ്ഐടി വിശദീകരണം നല്‍കി.
ഒരു മിനിറ്റ് പോലും ന്യൂസ് തടസപ്പെടുത്തിയിട്ടില്ല. പത്രപ്രവര്‍ത്തകരുടെ മൊബൈല്‍ ഫോണുകള്‍ വാങ്ങി വച്ചിട്ടില്ല. ന്യൂസ് ഡെസ്‌കില്‍ കയറിയിട്ടില്ല. ആരുടെയും ജോലി തടസപ്പെടുത്തിയിട്ടില്ല. ആരെയും കസ്റ്റഡിയില്‍ എടുത്തിട്ടില്ല. ഡിജിറ്റലൈസ് ചെയ്ത രേകകള്‍ ലഭിക്കാനായാണ് കാത്തിരിക്കുന്നത് എന്ന് എഡിജിപി പി. വിജയന്‍ വ്യക്തമാക്കി.