
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമം തുടരുകയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. ദീര്‍ഘകാല, ഹ്രസ്വകാല കരാറിന് ശ്രമിക്കുകയാണ്. വൈദ്യുതി നിയന്ത്രണം കുറച്ചു കൊണ്ട് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്‍ടിപിസിയുമായി ചര്‍ച്ച നടത്തി. 30 രൂപക്ക് വൈദ്യുതി വാങ്ങാന്‍ തീരുമാനിച്ചിട്ടില്ല. വൈദ്യുതി പ്രതിസന്ധി ഒരാഴ്ചക്കുള്ളില്‍ പരിഹരിക്കും. പുതിയ വൈദ്യുതി നയം രൂപീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം, റിപ്പോര്‍ട്ടര്‍ ചാനലിലെ റെയ്ഡിലും മുഖ്യമന്ത്രി പ്രതികരിച്ചു. റെയ്ഡ് എസ്‌ഐടി അന്വേഷണത്തിന്റെ ഭാഗമായിട്ടുള്ളതാണ്. വാര്‍ത്താ സംപ്രേഷണം തടസപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
നിക്ഷേപ അനുമതി വേഗത്തിലാക്കാനും നിക്ഷേപകരെ ആകര്‍ഷിക്കാനുമായി സരള്‍ കേരളം പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിനായി 19 നിയമങ്ങളില്‍ ഭേദഗതി വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.