Image

റിസോര്‍ട്ട് നടത്തിപ്പുകാരനെ ആക്രമിച്ച സംഭവം: മൂന്നുപേര്‍ കൂടി പിടിയില്‍

Published on 16 September, 2026
 റിസോര്‍ട്ട് നടത്തിപ്പുകാരനെ ആക്രമിച്ച സംഭവം: മൂന്നുപേര്‍ കൂടി പിടിയില്‍

 

തിരുവനന്തപുരം: വെള്ളറടയില്‍ റിസോര്‍ട്ട് നടത്തിപ്പുകാരനായ ശ്യാമിനെ ആക്രമിച്ച ശേഷം കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്നുപേര്‍ കൂടി പിടിയില്‍. കര്‍ണാടക സ്വദേശികളായ മുഹമ്മദ് കൗനേന്‍ (40), മുഹമ്മദ് ഹിറോസ് (46), സെയ്യദ് സലിം (25) എന്നിവരാണ് പിടിയിലായത്.

ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. വെള്ളറട പൊലിസ് ആണ് കര്‍ണാടകത്തിലെ സത്യമംഗലം കാട്ടില്‍നിന്ന് പ്രതികളെ വലയിലാക്കിയത്.

പിടിയിലായവര്‍ കര്‍ണാടക അതിര്‍ത്തിയില്‍ കവര്‍ച്ച, മോഷണം, ക്വട്ടേഷന്‍, ഗുണ്ടാ പ്രവര്‍ത്തനം തുടങ്ങി നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളാണെന്ന് പൊലിസ് പറഞ്ഞു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക