
തിരുവനന്തപുരം: ആറ്റിങ്ങലില്‍ കാല്‍നടയാത്രക്കാരന്‍ ടൂറിസ്റ്റ് ബസ് ഇടിച്ച് മരിച്ചു. ആറ്റിങ്ങല്‍ കരിച്ചയില്‍ തോട്ടിന്‍കര വീട്ടില്‍ അനിലാണ് മരണപ്പെട്ടത്.
പുലര്‍ച്ചെ ആറ്റിങ്ങല്‍ കച്ചേരി ജംഗ്ഷനില്‍ റോഡ് മുറിച്ച് കടക്കുമ്പോള്‍ കൊല്ലം ഭാഗത്തേക്ക് പോയ ടൂറിസ്റ്റ് ബസ്സ് തട്ടിയാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ അനിലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.