
തിരുനല്‍വേലി: ബിരിയാണി കഴികുന്ന ഗണപതിയുടെ ചിത്രം ഉള്‍പ്പെടുത്തിയ ബാനര്‍ പ്രദര്‍ശിപ്പിച്ച തമിഴ്നാട്ടിലെ കടയുടമ അറസ്റ്റില്‍. തിരുനല്‍വേലി സ്വദേശി ജയന്ത് (30) ആണ് പിടിയിലായത്.
രാജ്യം വിനായക ചതുര്‍ത്ഥി ആഘോഷിക്കുന്നതിനിടെയാണ് കച്ചവടം ലക്ഷ്യമിട്ട് ജയന്ത് കടയുടെ മുന്പില്‍ വലിയ ബാനര്‍ പ്രദര്‍ശിപ്പിച്ചത്. എന്നാല്‍ ചിത്രം മതവികാരം വൃണപ്പെടുത്തിയെന്ന് ആരോപിച്ച് സെല്‍വരാജ് എന്നയാള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.