
വാഷിംഗ്ടണ്‍: പ്രമുഖ മനുഷ്യാവകാശ സംഘടനയായ 'സതേണ്‍ പോവര്‍ട്ടി ലോ സെന്ററി'ന്റെ (SPLC) ഇന്റലിജന്‍സ് ഡയറക്ടറും എക്സ്ട്രീമിസം ഗവേഷകയുമായ ഹൈഡി ബെയ്റിച്ച് (Heidi Beirich) ഫെഡറല്‍ കുറ്റകൃത്യങ്ങളില്‍ അറസ്റ്റിലായി. FBI ഡയറക്ടര്‍ കാഷ് പട്ടേല്‍ ആണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.
വയര്‍ ഫ്രോഡ് കണ്‍സ്പിറസി ഫെഡറല്‍ ഇന്‍ഷുറന്‍സ് പരിരക്ഷയുള്ള ബാങ്കില്‍ വ്യാജ പ്രസ്താവനകള്‍ സമര്‍പ്പിക്കാന്‍ ഗൂഢാലോചന നടത്തല്‍ ,പണം വെളുപ്പിക്കല്‍ മറച്ചുവെക്കുന്നതിനുള്ള ഗൂഢാലോചന തുട്ങ്ങി
സംഘടനയുടെ നേതൃത്വവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിലാണ് ഈ നടപടി.
2007 മുതല്‍ 2023 വരെയുള്ള കാലയളവില്‍ ഏകദേശം 4.2 ദശലക്ഷം ഡോളറിന്റെ തട്ടിപ്പുകള്‍ക്ക് ഹൈഡി ബെയ്റിച്ച് നേതൃത്വം നല്‍കിയതായി പ്രോസിക്യൂഷന്‍ ആരോപിക്കുന്നു. തങ്ങള്‍ എതിര്‍ക്കുന്നതായി അവകാശപ്പെടുന്ന തീവ്രവാദ സംഘടനകളുടെ തലപ്പത്തുള്ളവര്‍ക്ക് പണം എത്തിച്ചു നല്‍കാനായി, ദാതാക്കളെ കബളിപ്പിച്ച് തെറ്റായതും വഞ്ചനാപരവുമായ മാര്‍ഗ്ഗങ്ങളിലൂടെ ഫണ്ട് സ്വരൂപിച്ചു എന്നാണ് പ്രധാന ആരോപണം.
തീവ്രവാദ ഗ്രൂപ്പുകളെ നേരിടാനെന്ന പേരില്‍ ദാതാക്കളില്‍ നിന്നും സമാഹരിച്ച തുക ദുരുപയോഗം ചെയ്തുവെന്ന കേസില്‍ SPLC-യും കടുത്ത പ്രതിസന്ധിയെ നേരിടുകയാണ്. എന്നാല്‍ രാഷ്ട്രീയ പ്രേരിതമാണ് ഈ നടപടിയെന്നും, തീവ്രവാദ ഗ്രൂപ്പുകള്‍ക്കെതിരെ പോരാട്ടം നടത്തിയതിനാണ് ഹൈഡി ബെയ്റിച്ചിനെ ലക്ഷ്യമിടുന്നതെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം.