
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ സമഗ്രമായ അന്വേഷണമുണ്ടായില്ലെങ്കില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കുടുംബത്തിനെതിരേയുള്ള തെളിവുകള്‍ പുറത്തുവിടുമെന്ന് പ്രഖ്യാപിച്ച് സ്വപ്നാ സുരേഷ് വീണ്ടും രംഗത്തെത്തി.
കോടതിയില്‍ വിശ്വാസമുള്ളതിനാലും ക്രിമിനല്‍ നടപടിക്രമം 164-ാം പ്രകാരമുള്ള മൊഴി നിലനില്‍ക്കുന്നതിനാലുമാണ് ഇതുവരെ തെളിവുകള്‍ പുറത്തുവിടാത്തതെന്നും അവര്‍ പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തി.
മുന്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കര്‍ തനിക്കു കൈമാറിയ രേഖകളും തെളിവുകളും ശബ്ദസന്ദേശങ്ങളും പൊതുമധ്യത്തില്‍ തുറന്നുകാട്ടും. ശിവശങ്കറിന് എല്ലാ കാര്യത്തിലും പൂര്‍ണ പങ്കാളിത്തമുണ്ടായിരുന്നു. തനിക്കെതിരേ ചുമത്തിയ വ്യാജ കേസുകള്‍ അന്വേഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ഷാര്‍ജയുടെ ഷെയ്ഖ് കേരളം സന്ദര്‍ശിച്ചപ്പോള്‍ ക്ലിഫ് ഹൗസിലെത്തിച്ച് മരുമകന്റെയും മകളുടെയും പേരില്‍ ഗള്‍ഫില്‍ ബിസിനസ് തുടങ്ങാന്‍ കുടുംബം സഹായം അഭ്യര്‍ഥിച്ചിരുന്നു. ഭാര്യ കമല സ്വര്‍ണാഭരണങ്ങളടങ്ങിയ പെട്ടി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ഷെയ്ഖിന്റെ ഭാര്യയ്ക്കു നല്‍കിയെങ്കിലും അവര്‍ അതു നിരസിച്ചു. ഇ.ഡി. ചൂണ്ടിക്കാട്ടുന്ന 3.28
കോടിയുടെ ഇടപാടുകളെക്കുറിച്ച് അന്വേഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.എച്ച്.ആര്‍.ഡി.എസ്. സെക്രട്ടറി അജി കൃഷ്ണന്‍, േപ്രാജക്ട് ഡയറക്ടര്‍ ബിജുകൃഷ്ണന്‍, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ രാഹുല്‍ ചന്ദ്രന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.