
ഇന്റർനെറ്റിൽ തനിക്കെതിരെ നടക്കുന്ന ആക്രമണങ്ങളെ പ്രതിരോധിക്കാൻ എഫ് ബി ഐ ഡയറക്‌ടർ കാശ് പട്ടേൽ തന്റെ കീഴിൽ ജോലി ചെയ്യുന്നവരോട് ആവശ്യപ്പെട്ടു എന്നാരോപണം. വഴിവിട്ട പെരുമാറ്റവും അമിത മദ്യപാനവും ആരോപിച്ചു എന്നതിന്റെ പേരിൽ 'ദ അറ്റ്ലാന്റിക്ക്' പത്രത്തിനെതിരെ $250 മില്യൺ നഷ്ടപരിഹാര കേസ് കൊടുത്ത പട്ടേൽ കീഴിൽ ജോലി ചെയ്യുന്നവരെ കൊണ്ടു തന്റെ പ്രതിച്ഛായ കാത്തു സൂക്ഷിക്കാൻ ശ്രമം നടത്തിയെന്ന ആരോപണം ഉയർന്നത് സെപ്റ്റംബർ 10നു ഏജൻസി സുതാര്യതയ്ക്കു വേണ്ടി പുറത്തു വിട്ട രേഖകൾ വന്ന ശേഷമാണ്.
എഫ് ബി ഐ അസിസ്റ്റന്റ് ഡയറക്‌ടർ ഫോർ പബ്ലിക് അഫെയേഴ്സ് ബെൻ വില്യംസനോട് തന്നെ മന്ദബുദ്ധിയെന്നു വിശേഷിപ്പിക്കുന്ന ഒരു ട്രോളിനു മറുപടി നൽകാൻ പട്ടേൽ ആവശ്യപ്പെട്ടതായി ആ രേഖകളിൽ തെളിയുന്നു. ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉന്നയിക്കുന്ന ഒരു അക്കൗണ്ടിലാണ് ആ പരാമർശം ഉണ്ടായതെന്നു വില്യംസൺ മറുപടി നൽകി. 400 പേരുടെ പ്രതികരണങ്ങളിൽ നിന്നാണ് അതു വന്നത്. "അതിൽ ഇടപെട്ടാൽ താങ്കളുടെ പ്രതിച്ഛായക്കു കളങ്കമേൽക്കും," വില്യംസൺ പറഞ്ഞു.
എഫ് ബി ഐ യുടെ നേട്ടങ്ങൾ നിരത്തി അതിനെ നേരിടണമെന്നു പട്ടേൽ പക്ഷെ വാശി പിടിച്ചു. എപ്‌സ്റ്റീൻ ഫയലുകളിൽ ചിലതു കാണാതായതിനെ ചൊല്ലിയുള്ള വിമർശനം ആളിക്കത്തുമ്പോഴാണ് ഇതൊക്കെ നടന്നത്.
Kash Patel Ordered Staff To Rebut Trolls