Image

ചിന്ത ജെറോമിൻ്റെ പിഎച്ച്ഡി പ്രബന്ധം പരിശോധിക്കാൻ സമിതി

Published on 15 September, 2026
ചിന്ത ജെറോമിൻ്റെ പിഎച്ച്ഡി പ്രബന്ധം പരിശോധിക്കാൻ സമിതി

തിരുവനന്തപുരം: ഡി വൈ എഫ് ഐ നേതാവ് ചിന്ത ജെറോം പിഎച്ച്ഡി ബിരുദത്തിനായി കേരള സർവ്വകലാശാലയിൽ സമർപ്പിച്ച പ്രബന്ധത്തിൽ വ്യാപകമായ തെറ്റുകൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയുള്ള പരാതിയിൽ നിർണ്ണായക തീരുമാനം. പ്രബന്ധത്തിലെ ക്രമക്കേടുകൾ പ്രാഥമികമായി പരിശോധിക്കുന്നതിനായി നാലംഗ ഉപസമിതിയെ നിയോഗിക്കാൻ കേരള സർവ്വകലാശാല സിൻഡിക്കേറ്റ് തീരുമാനിച്ചു. പരാതി ഗവർണർ സർവ്വകലാശാലയ്ക്ക് കൈമാറിയിട്ടും മേൽനടപടികൾ സ്വീകരിക്കാത്തത് ചൂണ്ടിക്കാട്ടി സിൻഡിക്കേറ്റ് അംഗം ആർ എസ് ശശികുമാർ വൈസ് ചാൻസലർ ഡോ മോഹനൻ കുന്നുമ്മേലിന് നൽകിയ നിവേദനത്തിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

പ്രാഥമിക അന്വേഷണത്തിൽ ക്രമക്കേട് ബോധ്യപ്പെട്ടാൽ ചിന്ത ജെറോമിൻ്റെ പിഎച്ച്ഡി ബിരുദം സസ്പെൻഡ് ചെയ്യണമെന്നും വിദഗ്‌ധ സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നുമാണ് പരാതിയിലെ പ്രധാന ആവശ്യം. മലയാള വാണിജ്യ സിനിമകളുടെ പ്രത്യയശാസ്ത്രത്തെ അധികരിച്ച് തയ്യാറാക്കിയ പ്രബന്ധത്തിനാണ് കേരള സർവ്വകലാശാല മുൻ പിവിസി ഡോ പി പി അജയകുമാറിൻ്റെ മാർഗ്ഗനിർദ്ദേശത്തിൽ ചിന്തയ്ക്ക് പിഎച്ച്ഡി നൽകിയത്.

മലയാള സിനിമയെക്കുറിച്ചുള്ള പ്രബന്ധം തമിഴ്‌നാട്ടിലെയും വടക്കേ ഇന്ത്യയിലെയും മൂന്ന് അന്യഭാഷാ പ്രൊഫസർമാർക്ക് മൂല്യനിർണ്ണയത്തിന് അയച്ചതിൽ ദുരൂഹതയുണ്ടെന്നും, മറ്റു പ്രസിദ്ധീകരണങ്ങളിൽ നിന്ന് ആശയങ്ങളും രചനകളും പകർത്തിയതാണെന്നതിന് വ്യക്തമായ തെളിവുണ്ടെന്നും പരാതിയിൽ ആരോപിക്കുന്നു. അതേസമയം സിൻഡിക്കേറ്റ് യോഗത്തിൽ സമിതി രൂപീകരണത്തിനെതിരെ എൽ ഡി എഫ് അംഗങ്ങൾ വിയോജിപ്പ് അറിയിച്ചു

Join WhatsApp News
വാഴക്കുല ഡിഗ്രി എതിർക്കുന്നവൻ 2026-09-15 17:25:05
ഈ വ്യക്തിയുടെ മാത്രമല്ല, മറ്റു പലരുടെയും, കള്ളത്തരം, ഡിഗ്രികൾ, ഡോക്ടറേറ്റുകൾ, റദ്ദ് ചെയ്യണം ക്യാൻസൽ ചെയ്യണം. അന്വേഷണം നടത്തിക്കാൻ ചെയ്യണം. അമേരിക്കയിലും ഉണ്ട് ഇത്തരം വാഴക്കുല ഡിഗ്രികളും ചുവന്നു കൊണ്ട് നടക്കുന്നവർ.
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-09-15 18:36:24
💥🔥ഇവിടുത്തെ ലൊട്ട കോളേജുകളിൽ നിന്നും, പാട്ട phd എടുത്തു കൊണ്ട്, കേരളത്തിൽ വിലസി നടക്കുന്ന മെത്രാൻ മാരെത്ര?? അച്ചന്മാരെത്ര?? പാസ്റ്റർമാർ എത്രയോ എത്ര???🤣 സ്വന്തം പേരിലും പടത്തിലും അമേരിക്കൻ പോസ്റ്റൽ വകുപ്പിന്റെ സ്റ്റാമ്പും കൊണ്ട് നടക്കുന്ന മാങ്ങാ മണിയൻ മാരുടെ കാര്യം എല്ലാരും ഇത്ര പെട്ടെന്നങ്ങു മറന്ന് പോയോ??? ങേ??🫣🫣🫣 ഇവിടെ e.malayalee -യിൽ "ഡോ" യും "അഡ്വ" യും വച്ച് കവിതയും കഥയും എഴുതുന്നവരെ 'എന്തു ഞാൻ വിളിക്കും' ??🫣🫣🫣 Rejice ജോൺ✳️
വാഴക്കുല ഡിഗ്രി 2026-09-15 18:37:40
ശരിക്കും ഇതും, പിന്നെ യൂസിൽ ഉള്ള 'ഡോക്ടറേറ്റ്' ഉള്ളവരെയും പരിശോധിക്കണം, വിശദമായി, വിദഗ്ദമായി!
അമേരിക്കൻ എഴുത്തുകാരൻ 2026-09-15 19:04:02
LDF ഭരണ കാലത്ത് പുസ്തകം അയക്കാത്തവർക്കും കേരള സാഹിത്യ അക്കാദമി അവാർഡുകൾ നൽകി, പാർട്ടിയിൽ ഉള്ളവർക്കാണ് അക്കാലങ്ങളിൽ അവാർഡുകൾ ലഭിച്ചിരുന്നത്, അർഹതയുടെ അടിസ്ഥാനത്തിൽ ആയിരുന്നില്ല എന്നുള്ള ആരോപണങ്ങൾ കൂടി അന്വേഷിക്കുമോ?
Nainaan Mathullah 2026-09-15 19:21:19
'Asuyakkum kashantikkum marunnilla'. Comment thozhilalikal has no other work to do.
Kusumban Kashandi 2026-09-15 22:18:15
മാത്തുള്ള ഉപദേശിക്കും ഒരു പി എച് ഡി ഉണ്ടേ.....
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-09-15 22:54:56
💥🔥പക്ഷേ അതിൽ അദ്ദേഹം ഒട്ടുമേ നിഗളിക്കുകയോ പുകഴുകയോ, സ്വയം പ്രശംസിക്കുകയോ ഒന്നും ചെയ്യുന്നില്ലല്ലോ. അനവസരത്തിൽ എടുത്തുപയോഗിക്കുന്നുമില്ല. He is alright..... ആകെയുള്ള എന്റെ പ്രശ്നം ,അദ്ദേഹം തിരഞ്ഞെടുത്ത വിഷയം ബൈബിളുമായി ചേർന്ന് പോകുന്നില്ല എന്നതിലാണ്. ✳️Rejice
കഴിഞ്ഞ പത്തുകൊല്ലം 2026-09-16 00:25:35
കഴിഞ്ഞ പത്തുകൊല്ലം, കേരള സർവകലാശാലകൾ, കമ്മി കൂട്ടങ്ങൾക്കു കൊടുത്ത അനർഹമായ എല്ലാ സ്ഥാനമനങ്ങളും അവാർഡുകളും ഡിഗ്രികളും പരിശോധിക്കണം.
Varughese Abraham Denver 2026-09-16 03:26:08
" Dr." Idi Amin Dada " M.A. PhD" was the Chancellor of Makerere University in Uganda even though he was a fourth grader according to historian David Martin's book "General Amin". He was selling "mandazi" a type of doughnut house to house before becoming the president of Uganda. Then why can't Chintha be a "PhD"?????? ( by the way, the book ' General Amin ' by David Martin is a good read!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക