
തിരുവനന്തപുരം: ചാന്നാങ്കരയിൽ അമ്മൂമ്മയെ ചെറുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തിയതായി പരാതി. ചാന്നാങ്കര സ്വദേശി മെഴ്‌സി (65) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മെഴ്‌സിയുടെ മകളുടെ മകൻ ഷിബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
രാവിലെ പത്തുമണിയോടെയാണ് സംഭവം. മെഴ്‌സിയും ഷിബിനും തമ്മിൽ നിരന്തരം വീട്ടിൽ വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്നാണ് വിവരം. ഇന്ന് രാവിലെയും ഇരുവരും തമ്മിൽ തർക്കമുണ്ടായി. പിന്നാലെയാണ് മെഴ്‌സിയെ കഴുത്തറുത്തതെന്നാണ് പ്രാഥമിക വിവരം.
കൃത്യം നടത്തിയ ശേഷം കത്തിയുമായി വീട്ടിൽനിന്ന് പുറത്തിറങ്ങിയ ഷിബിൻ സമീപവാസികളോട് താനാണ് കൊല നടത്തിയതെന്ന് പറഞ്ഞതായും വിവരമുണ്ട്. തുടർന്ന് സ്ഥലത്തുനിന്ന് രക്ഷപ്പെട്ട ഇയാളെ കഠിനംകുളത്തുവച്ച് പൊലീസ് പിടികൂടുകയായിരുന്നു.