
തിരുവനന്തപുരം: ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്‌സിംഗ് അവാര്‍ഡ് നേടിയ ഡോ. അജിമോള്‍ പ്രദീപിന് ഡിഫറന്റ് ആര്‍ട്ട് സെന്ററിന്റെ ആദരം. മാജിക് പ്ലാനറ്റില്‍ നടന്ന ചടങ്ങില്‍ ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് പൊന്നാടയും ആലവട്ടവും നല്‍കി ആദരിച്ചു. ലോകത്തിലെ ഏറ്റവും വലിയ നഴ്‌സിംഗ് പുരസ്‌കാരങ്ങളില്‍ ഒന്നായ ആസ്റ്റര്‍ അവാര്‍ഡ് നേടി രാജ്യത്തിന് അഭിമാനമായ ഡോ. അജിമോള്‍ പ്രദീപിന്റെ സേവനങ്ങള്‍ അതുല്യമാണെന്ന് അദ്ധ്യക്ഷ പ്രസംഗത്തില്‍ ഗോപിനാഥ് മുതുകാട് പറഞ്ഞു. പ്രതിസന്ധികളില്‍ തളരാതെ മറ്റുള്ളവര്‍ക്ക് വെളിച്ചമാകുന്നവരാണ് യഥാര്‍ത്ഥ മാന്ത്രികര്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വന്തം പ്രശ്‌നത്തെക്കാള്‍ മറ്റുള്ളവരുടെ ബുദ്ധിമുട്ടുകള്‍ക്ക് പ്രാധാന്യം നല്‍കുമ്പോഴാണ് യഥാര്‍ത്ഥ മനുഷ്യസ്‌നേഹം സാധ്യമാകുന്നതെന്ന് ആദരവ് ഏറ്റുവാങ്ങിയശേഷം അവര്‍ പറഞ്ഞു. ചടങ്ങില്‍ സാല്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ നതാലിയ, സാമൂഹ്യ പ്രവര്‍ത്തകന്‍ റിങ്കു ചെറിയാന്‍ എന്നിവര്‍ പങ്കെടുത്തു. ഡി.എ.സി ഇന്റര്‍വെന്‍ഷന്‍ ഡയറക്ടര്‍ ഡോ. അനില്‍കുമാര്‍ നായര്‍ സ്വാഗതവും സി.എഫ്.ഒ അശ്വതി നിഷാന്ത് നന്ദിയും പറഞ്ഞു.