Image

മണിപ്പൂരില്‍ വീണ്ടും അക്രമം; രണ്ട് കുക്കി സ്ത്രീകള്‍ വെടിയേറ്റ് മരിച്ചു

Published on 15 September, 2026
മണിപ്പൂരില്‍ വീണ്ടും അക്രമം; രണ്ട് കുക്കി  സ്ത്രീകള്‍ വെടിയേറ്റ് മരിച്ചു

 മണിപ്പൂരില്‍ വീണ്ടും അക്രമം. ജിരിബാം-തമെങ്ലോങ് അതിര്‍ത്തിയില്‍ ഇന്നുണ്ടായ വെടിവെപ്പില്‍ രണ്ട്  കുക്കി സ്ത്രീകള്‍ വെടിയേറ്റ് മരിച്ചു. ലെയ്സാങ് ഗ്രാമവാസികളായ ചോംഗ സിറ്റ്ലോ (60), കിംബോയ് സിങ്സണ്‍ (30) എന്നിവരാണ് കൊല്ലപ്പെട്ടത്. ജിരിബാം ജില്ലയിലെ ലെയ്സാങ് കുക്കി ഗ്രാമത്തിലാണ് അക്രമമുണ്ടായത്. നിരവധി ഫാം ഹൗസുകള്‍ക്ക് തീയിട്ടതായും റിപോര്‍ട്ടുണ്ട്.

നാഗാ തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പോലീസ് അധികൃതർ വ്യക്തമാക്കി

 സംഭവം ഗ്രാമവാസികള്‍ക്കിടയില്‍ ഭീതി വര്‍ധിപ്പിക്കുകയും, അപകടസാധ്യതയുള്ള പ്രദേശങ്ങളിലെ സാധാരണക്കാരുടെ സുരക്ഷയെച്ചൊല്ലിയുള്ള ആശങ്കകള്‍ ശക്തമാവുകയും ചെയ്തു. ഉച്ചക്ക് മൂന്നോടെ കൃഷിയിടങ്ങളില്‍ ജോലി ചെയ്യുന്നതിനിടെയാണ് ആദിവാസി സ്ത്രീകള്‍ ആക്രമിക്കപ്പെട്ടത്. മറ്റ് പല ഗ്രാമവാസികളെയും കൃഷിയിടങ്ങളില്‍ നിന്ന് കാണാതായിട്ടുണ്ടെന്നും പ്രാദേശിക വൃത്തങ്ങള്‍ അറിയിച്ചു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക