
ഇന്ത്യയിലേക്കു വിദേശത്തു ജോലി ചെയ്യുന്നവർ അയക്കുന്ന പണം കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിൽ രണ്ടര ഇരട്ടിലധികമായെന്നു യുഎൻ ഇന്റർനാഷനൽ ഫണ്ട് ഫോർ അഗ്രികൾച്ചർ ഡെവലപ്മെന്റ് പറയുന്നു. 2016ൽ $63 ബില്യൺ അയച്ചെങ്കിൽ കഴിഞ്ഞ വർഷം അത് $151 ബില്യനായി ഉയർന്നു.
പ്രവാസികൾ സ്വന്തം നിലയ്ക്ക് അയച്ച പണം മാത്രമാണിത്. വിദേശത്തു നിന്നുള്ള നിക്ഷേപങ്ങളോ മറ്റു സ്ഥാപനങ്ങളിൽ നിന്നു അയച്ച പണമോ ഇതിൽ കണക്കിലെടുത്തിട്ടില്ല.
ആഗോള തലത്തിൽ കഴിഞ്ഞ വർഷം $728.6 ബില്യൺ ഇന്ത്യയിലേക്കു അയച്ചു. 2016ന്റെ ഇരട്ടിയാണിത്. കുടുംബങ്ങൾക്ക് അവശ്യ ചെലവുകൾ നടത്താനും പ്രതിസന്ധികളെ നേരിടാനും മറ്റും അത് സഹായകമായി.
ഇന്ത്യയുടെ ആധാർ സംവിധാനവും യു പി ഐയും പണം കൃത്യമായി ഉദ്ദേശിക്കുന്നവരുടെ കൈയിൽ എത്താൻ സഹായിച്ചെന്ന് ഏജൻസി ചൂണ്ടിക്കാട്ടി. ശക്തമായ ഡിജിറ്റൽ അടിത്തറ ഇന്ത്യ വികസിപ്പിച്ചെടുത്തിട്ടുണ്ട്.
ഇന്ത്യക്കും മറ്റു ദക്ഷിണേഷ്യൻ രാജ്യങ്ങൾക്കും ഗൾഫ് രാജ്യങ്ങൾ പ്രമുഖ വരുമാന ഉറവിടമാണെന്നു റിപ്പോർട്ടിൽ പറയുന്നു. മില്യൺ കണക്കിനു കുടുംബങ്ങൾക്കാണ് അതിന്റെ മെച്ചം കിട്ടുന്നത്. അടുത്ത കാലത്തുണ്ടായ ആഗോള പ്രതിസന്ധികൾ ഈ വരുമാനത്തെ ബാധിച്ചിട്ടില്ല.
Remittances to India rose 2.5 times in decade