
കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് വിശാല സംസ്ഥാന സമിതി യോഗത്തിൽ പാർട്ടി ശാസന. അദ്ദേഹത്തിന്റെ പ്രസ്താവനകൾ പാർട്ടിയെ പ്രതിരോധത്തിലാക്കിയെന്ന് വിലയിരുത്തിയാണ് ഈ നടപടി. സംസ്ഥാന സെക്രട്ടറിക്കെതിരെ ഇത്തരമൊരു പാർട്ടി നടപടി ഉണ്ടാകുന്നത് വളരെ അസാധാരണമായ സംഭവമായാണ് വിലയിരുത്തപ്പെടുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പ്, തദ്ദേശ തിരഞ്ഞെടുപ്പ്, നിയമസഭാ തിരഞ്ഞെടുപ്പ് എന്നീ നിർണായക ഘട്ടങ്ങളിൽ പാർട്ടിയെ നയിച്ച എം.വി. ഗോവിന്ദന്റെ കീഴിൽ ദയനീയ പരാജയമാണ് സിപിഎം നേരിട്ടത്. സംഘടനാപരമായ വീഴ്ചകളും ഈ തോൽവികളും യോഗത്തിൽ കടുത്ത വിമർശനത്തിന് വഴിവെച്ചു.
തെരഞ്ഞെടുപ്പ് പരാജയങ്ങളും തുടർച്ചയായ പ്രതിരോധങ്ങളും ചർച്ചയായതിനൊപ്പമാണ് ഗോവിന്ദന്റെ പ്രസ്താവനകളും പാർട്ടിക്കുള്ളിൽ ചോദ്യം ചെയ്യപ്പെട്ടത്.