Image

ഇമ്രാൻ ഖാന്‍റെ മുൻ ഭാര‍്യ 52-ാം വയസിൽ വീണ്ടും വിവാഹിതയായി

Published on 15 September, 2026
 ഇമ്രാൻ ഖാന്‍റെ മുൻ ഭാര‍്യ 52-ാം വയസിൽ വീണ്ടും വിവാഹിതയായി

ലണ്ടൻ: ജയിലിൽ കഴിയുന്ന പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രിയും ക്രിക്കറ്റ് താരവുമായ ഇമ്രാൻ‌ ഖാന്‍റെ മുൻ ഭാര‍്യ ജമീമ ഗോൾഡ്സ്മിത്ത് വീണ്ടും വിവാഹിതയായി. ബ്രിട്ടീഷ് പത്രമായ ദ ഡെയ്‌ലി മെയിലാണ് ഇക്കാര‍്യം റിപ്പോർട്ട് ചെയ്തത്. 62 കാരനും ഐറിഷ് ഓസ്ട്രേലിയൻ സംരഭകനുമായ കാമറൂൺ ഒ റെയ്‌ലിയാണ് വരൻ.

വിവാഹമോചനം നേടി രണ്ടു പതിറ്റാണ്ടുകൾക്കു ശേഷമാണ് 52കാരിയായ ജമീമ വീണ്ടും വിവാഹിതയായിരിക്കുന്നത്. ജമീമയുടെ കുടുംബമാണ് വീണ്ടും വിവാഹിതയായ കാര‍്യം സ്ഥിരീകരിച്ചത്. ഒരു വർഷത്തിലേറെ ഡേറ്റിങ്ങിലായിരുന്നു ഇരുവരും. സിനിമകളിലും ഡോക‍്യുമെന്‍ററികളിലും എക്സിക‍്യൂട്ടിവ് പ്രൊഡ‍്യൂസറായി പ്രവൃത്തിക്കുമ്പോഴാണ് കാമറൂൺ ജമീമയെ കണ്ടുമുട്ടിയതെന്നാണ് റിപ്പോർട്ടുകൾ.

'വാട്ട്സ് ലവ് ഗോട്ട് ടു ഡൂ വിത്ത് ഇറ്റ്' ഉൾപ്പടെ നിരവധി ചിത്രങ്ങൾ ജമീമ നിർമിച്ചിട്ടുണ്ട്. മുൻ വിവാഹത്തിൽ കാമറൂണിന് നാലു മക്കളുണ്ട്. 

അതേസമയം, 1995ലായിരുന്നു ജമീമ ഇമ്രാൻ ഖാനെ വിവാഹം കഴിച്ചത്. 9 വർഷം നീണ്ടു നിന്ന ദാമ്പത‍്യജീവിതത്തിൽ സുലൈമാൻ, കാസിം എന്നിങ്ങനെ രണ്ടു മക്കളുണ്ട് ദമ്പതികൾക്ക്. 2004ൽ ഇരുവരും വേർപിരിഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക