
ന്യൂ യോർക്കിൽ ഹൈ സ്കൂൾ ഗ്രാജുവേഷനു റീജന്റ്സ് പരീക്ഷ പാസാകണം എന്ന വ്യവസ്ഥ നിർത്തലാക്കി. ന്യൂ യോർക്ക് സ്റ്റേറ്റ് ബോർഡ് ഓഫ് റീജന്റ്സ് ആണ് തിങ്കളാഴ്ച്ച തീരുമാനം പ്രഖ്യാപിച്ചത്.
ഇപ്പോഴത്തെ സീനിയർ ബാച്ച് കഴിഞ്ഞാൽ ഡിപ്ലോമയ്ക്കു റീജന്റ്സ് ആവശ്യമില്ല. എന്നാൽ പുതിയ ചട്ടങ്ങൾ വ്യക്തമായി ലഭ്യമാക്കിയിട്ടില്ല.
പരീക്ഷിക്കാൻ വേണ്ടി പഠിപ്പിക്കുക എന്ന രീതി നിർത്തുന്നുവെന്നു വിദ്യാഭ്യാസ വകൂപ്പു കമ്മീഷണർ ബെറ്റി റോസാ പറഞ്ഞു. മികച്ച സ്കൂളുകളൊന്നും റീജന്റ്സ് പരീക്ഷയെ കുറിച്ചു ചിന്തിക്കുന്നില്ല.
നിലവിലുള്ള മൂന്നു ഡിപ്ലോമകൾക്കു പകരം ഒന്നു മതി എന്നും ബോർഡ് തീരുമാനിച്ചു.
സ്കൂളുകൾക്ക് മാർഗനിർദേശവും പുതുക്കിയ ചട്ടങ്ങളും വൈകാതെ നൽകും. അവ ജൂണിൽ ബോർഡ് അംഗീകരിക്കയും 2027-28 സ്കൂൾ വർഷം മുതൽ നടപ്പാക്കുകയും ചെയ്യും.
NY ends Regents exams as high school graduation requirement