Image

സദ്ദാം ഹുസൈന്‍ ഭരണകാലത്തെ മുന്‍ ഇറാഖി രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ അമേരിക്കയില്‍ അറസ്റ്റില്‍

പി പി ചെറിയാന്‍ Published on 15 September, 2026
സദ്ദാം ഹുസൈന്‍ ഭരണകാലത്തെ മുന്‍ ഇറാഖി രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ അമേരിക്കയില്‍ അറസ്റ്റില്‍

ഡിട്രോയിറ്റ്: സദ്ദാം ഹുസൈന്‍ ഭരണകൂടത്തിന് കീഴില്‍ ഉന്നത ഇറാഖി രഹസ്യാന്വേഷണ ഉദ്യോഗസ്ഥനായി പ്രവര്‍ത്തിച്ചിരുന്നതായി സംശയിക്കുന്ന വ്യക്തി ഫെഡറല്‍ അന്വേഷണത്തിനൊടുവില്‍ അറസ്റ്റിലായി. റആദ് അലന്‍ബാഗി  എന്നയാളാണ് പിടിയിലായത്.

ഫെഡറല്‍ ഹോംലാന്‍ഡ് സെക്യൂരിറ്റി ഇന്‍വെസ്റ്റിഗേഷന്‍സ് ആണ് അറസ്റ്റ് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.
മിഷിഗണിലെ ഫാര്‍മിംഗ്ടണ്‍ ഹില്‍സ് പ്രദേശത്തുവെച്ചാണ് അറസ്റ്റ് നടന്നത്.ഫാര്‍മിംഗ്ടണ്‍ ഹില്‍സിലെ അറിയപ്പെടുന്ന ഒരു ഉന്നത റെസിഡന്‍ഷ്യല്‍ മേഖലയായ കണ്‍ട്രി റിഡ്ജ് സര്‍ക്കിള്‍  പ്രദേശത്താണ് റആദ് അലന്‍ബാഗി താമസിച്ചിരുന്നത്.

അലന്‍ബാഗിയുടെ മുന്‍കാല രഹസ്യാന്വേഷണ പ്രവര്‍ത്തനങ്ങളെക്കുറിച്ചോ സേവന കാലയളവിനെക്കുറിച്ചോ ഉള്ള കൂടുതല്‍ വിവരങ്ങള്‍ എച്ച്.എസ്.ഐ (HSI) ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.\ഫെഡറല്‍ ഏജന്‍സിയുടെ ഡിട്രോയിറ്റ് ഓഫീസാണ് ഇദ്ദേഹത്തിന്റെ പശ്ചാത്തലം സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ കണ്ടെത്തിയത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക