
തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഇതുവരെ 11,551 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം, 62 കേസുകളിലായി 70 പേര്‍കൂടി അറസ്റ്റിലായതോടെ കേസുകളുടെ എണ്ണം 10709 ആയി.
ഇതുവരെ 23603.177 ഗ്രാം എംഡിഎംഎയും 1433.112 കിലോഗ്രാം കഞ്ചാവും 5301.639 ഗ്രാം ഹാഷിഷ് ഓയിലും 366.388 ഗ്രാം മെത്തഫെറ്റമിനും പിടിച്ചെടുത്തു.