Image

ഇ.ഡിയുടേത് നല്ല സ്‌ക്രിപ്റ്റ്, തിരക്കഥയ്ക്കുള്ള ദേശീയ പുരസ്‌ക്കാരം കൊടുക്കണം- മുഹമ്മദ് റിയാസ്

Published on 15 September, 2026
 ഇ.ഡിയുടേത് നല്ല സ്‌ക്രിപ്റ്റ്, തിരക്കഥയ്ക്കുള്ള ദേശീയ പുരസ്‌ക്കാരം കൊടുക്കണം- മുഹമ്മദ് റിയാസ്

കോഴിക്കോട്: ഇ.ഡിയുടേത് നല്ല സ്‌ക്ട്രിപ്റ്റാണെന്നും ഇത് എഴുതിയവര്‍ക്ക് തിരക്കഥയ്ക്കുള്ള ദേശീയ പുരസ്‌ക്കാരം കൊടുക്കണമെന്നും സിപിഎം നേതാവ് പി.എ മുഹമ്മദ് റിയാസ്. മൊഴി എന്ന് പറഞ്ഞ് ഇ.ഡി വിവരങ്ങള്‍ ചോര്‍ത്തിക്കൊടുക്കുന്നത് വ്യക്തിപരമായി മോശമാക്കാനാണ്. അതിലൊന്നും പേടിച്ച് ഒരടി പിന്നോട്ട് പോവില്ലെന്നും റിയാസ് കോഴിക്കോട് പറഞ്ഞു.

തന്നെ വ്യക്തിപരമായി മോശമാക്കാനുള്ള ശ്രമമാണ് നടന്നിട്ടുള്ളത്. ഒരു ഡയറി കിട്ടിയെന്നും അതിനെ പ്രധാനപ്പെട്ട തെളിവുകള്‍ എന്നുമാണ് ഇ.ഡി പറയുന്നത്. പ്രധാനപ്പെട്ട തെളിവുകളാണെങ്കില്‍ അത് പുറത്ത് വിടുമോ. അതിന് ഇന്നത്തെ ദിവസം തിരഞ്ഞെടുത്തത് മനുപൂര്‍വമാണ്. ഇന്ന് വിശാല സംസ്ഥാനകമ്മിറ്റിയുടെ അവസാന ദിവസവും ലക്ഷങ്ങള്‍ പങ്കെടുക്കുന്ന റാലിയുമൊക്കെ നടക്കാനിരിക്കുകയാണ്. ഇത് അറിഞ്ഞുകൊണ്ടാണ് പലതും തെളിവുകള്‍ എന്ന് പറഞ്ഞ് പുറത്തേക്ക് വിടുന്നതെന്നും റിയാസ് അറിയിച്ചു.

വീണയ്ക്ക് ഹവാലയുമായി ബന്ധമുണ്ട് എന്നാണ് വ്യാപക പ്രചരണം. ഹവാല ഇടപാടുകള്‍ ഉണ്ട് എന്നത് ചോദ്യം ചെയ്യലില്‍ വീണ സമ്മതിച്ചുവെന്നാണ് ഇ.ഡി പറയുന്നത്.  ഇത് ശുദ്ധ അസംബന്ധമാണ്. മൂന്ന് തവണ വീണയെ ചോദ്യം ചെയ്തു. വീട്ടിലെത്തി ചോദ്യം ചെയ്തു. ഇഡി ഓഫീസില്‍ നിന്ന് ചോദ്യം ചെയ്തു. മൂന്നാമതും ചോദ്യം ചെയ്തു. ഇതില്‍ ഒരു ചോദ്യം പോലു ഹവാല സംബന്ധിച്ച് ചോദിച്ചില്ലെന്നും റിയാസ് ചൂണ്ടിക്കാട്ടി.

എനിക്ക് പറയാനുള്ളത് ഇ.ഡിയുടേത് നല്ല സ്‌ക്രിപ്റ്റാണ് എന്നാണ്. അത് എഴുതിക്കൊടുത്തവര്‍ക്ക് ദേശീയ തലത്തില്‍ തിരക്കഥയ്ക്കുള്ള ഏറ്റവും നല്ല പുരസ്‌ക്കാരം കൊടുക്കണം. മഞ്ഞയില വീഴുമ്പോള്‍ പച്ചില ചിരിക്കേണ്ടെന്നും റിയാസ് പറഞ്ഞു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക