Image

വൈദ്യുതി പ്രതിസന്ധി; യൂണിറ്റിന് 30 രൂപ നിരക്കില്‍ വൈദ്യുതി വാങ്ങാനുള്ള തീരുമാനം കെഎസ്ഇബി ഉപേക്ഷിച്ചു

Published on 15 September, 2026
 വൈദ്യുതി പ്രതിസന്ധി; യൂണിറ്റിന് 30 രൂപ നിരക്കില്‍ വൈദ്യുതി വാങ്ങാനുള്ള തീരുമാനം കെഎസ്ഇബി ഉപേക്ഷിച്ചു

 

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിയെ തുടര്‍ന്ന് യൂണിറ്റിന് 30 രൂപ നിരക്കില്‍ വൈദ്യുതി വാങ്ങാനുള്ള തീരുമാനം ഉപേക്ഷിച്ച് കെഎസ്ഇബി. എന്‍ടിപിസിയില്‍ നിന്ന് 300 മെഗാവാട്ട് വാങ്ങാനുള്ള തീരുമാനം വേണ്ടെന്ന് വച്ചു.

ജനങ്ങള്‍ക്ക് ഭാവിയില്‍ വന്‍ ബാധ്യതയാകുമെന്ന് കണ്ടാണ് പിന്മാറ്റം. നിലവില്‍ ആകെ ഉറപ്പായത് കേന്ദ്ര പൂളില്‍ നിന്നുള്ള 150 മെഗാ വാട്ട് വൈദ്യുതി മാത്രമാണ്. ബദല്‍ മാര്‍ഗം ഇല്ലെങ്കില്‍ ഇന്ന് ഗുരുതര പ്രതിസന്ധിയാകും.

രാത്രികാലങ്ങളിലെ വൈദ്യുതി നിയന്ത്രണങ്ങളുടെ പേരില്‍ കേരളത്തിലെ യുഡിഎഫ് സര്‍ക്കാര്‍ കടുത്ത പ്രതിരോധത്തിലായതോടെയാണ് യൂണിറ്റിന് 30 രൂപ എന്ന റിക്കാര്‍ഡ് നിരക്കില്‍ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷനില്‍ നിന്നും വടക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബി നീക്കം തുടങ്ങിയത്.

എന്നാല്‍ ഉയര്‍ന്ന വിലക്ക് വൈദ്യുതി വാങ്ങുന്നതിന്റെ ബാധ്യത ഭാവിയില്‍ ജനങ്ങളിലേക്ക് വന്നേക്കാമെന്ന് നിരീക്ഷിച്ചാണ് കെഎസ്ഇബിയുടെ പിന്മാറ്റം. കടുത്ത പ്രതിസന്ധിക്കിടയിലും യൂണിറ്റിന് 10 രൂപ നിരക്കില്‍ വൈദ്യുതി ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ് സര്‍ക്കാര്‍.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക