Image

മസ്ജിദുകള്‍ കേന്ദ്രീകരിച്ച് മോഷണം; പ്രതി പിടിയില്‍

Published on 15 September, 2026
 മസ്ജിദുകള്‍ കേന്ദ്രീകരിച്ച് മോഷണം; പ്രതി പിടിയില്‍

 

മുക്കം: മസ്ജിദുകള്‍ കേന്ദ്രീകരിച്ച് ബാറ്ററികള്‍ മോഷ്ടിച്ചിരുന്ന പ്രതി പിടിയില്‍. മുക്കം തോട്ടത്തിന്‍കടവ് സ്വദേശി അബ്ദുല്‍ ജലീല്‍ ആണ് പിടിയിലായത്. വ്യാജ നമ്പര്‍ ഘടിപ്പിച്ച ബൈക്കിലെത്തിയാണ് പ്രതിയുടെ മോഷണം.

നിസ്‌കരിക്കാനെന്ന വ്യാജേനയാണ് ഇയാള്‍ പള്ളികളിലെത്തിയിരുന്നത്. മസ്ജിദുകളില്‍ കയറി ഇന്‍വെര്‍ട്ടര്‍ ബാറ്ററികളാണ് പ്രതി മോഷ്ടിച്ചിരുന്നത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ മലയോര മേഖലകളിലെ ആരാധനായലങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു മോഷണം.

മലയമ്മ ടൗണ്‍ ജുമാമസ്ജിദില്‍ നിന്ന് കഴിഞ്ഞ വെള്ളിയാഴ്ച ഇന്‍വെര്‍ട്ടറും ബാറ്ററിയും കവര്‍ച്ച ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുറിച്ച് സൂചനകള്‍ ലഭിച്ചത്. തുടര്‍ന്ന് മുക്കം പൊലിസിനെ നാട്ടുകാര്‍ വിവരം അറിയിക്കുകയായിരുന്നു.

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക