Image

പത്തനാപുരത്ത് കഞ്ചാവുമായി 42 വയസുകാരന്‍ പിടിയില്‍

Published on 15 September, 2026
 പത്തനാപുരത്ത് കഞ്ചാവുമായി 42 വയസുകാരന്‍ പിടിയില്‍

 

കൊല്ലം: പത്തനാപുരത്ത് വില്‍പന നടത്തുന്നതിനായി കടത്തിക്കൊണ്ടുവന്ന 1.210 കിലോഗ്രാം കഞ്ചാവുമായി 42 വയസുകാരന്‍ പിടിയില്‍. പുനലൂര്‍ തൊളിക്കോട് തലയംകുളം സന്ധ്യാഭവനത്തില്‍ അയ്യപ്പനാണ് പിടിയിലായത്.

പത്തനാപുരം പൊലിസും കൊല്ലം റൂറല്‍ ഡാന്‍സാഫും ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പത്തനാപുരം കല്ലുംകടവില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്.

കൊല്ലം റൂറല്‍ ഡാന്‍സാഫ് ടീമും പത്തനാപുരം പൊലിസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ ദിലീപ് ഖാന്‍, എഎസ്‌ഐ ആശദേവി, സിവില്‍ പൊലീസ് ഓഫീസര്‍മാരായ രാജേഷ്, അഭി സലാം എന്നിവരും ചേര്‍ന്നാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. ജില്ലയില്‍ ലഹരി മാഫിയയ്‌ക്കെതിരെ കര്‍ശന നടപടി തുടരുമെന്ന് കൊല്ലം റൂറല്‍ ജില്ലാ പൊലിസ് മേധാനി മേധാവി ഷാജി സുഗുണന്‍ ഐപിഎസ് അറിയിച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക