Image

തപാൽ വോട്ടിംഗ് നിയന്ത്രിക്കാനുള്ള ട്രംപിന്റെ ശ്രമം സുപ്രീം കോടതി തടഞ്ഞു (പിപിഎം)

Published on 15 September, 2026
തപാൽ വോട്ടിംഗ് നിയന്ത്രിക്കാനുള്ള ട്രംപിന്റെ ശ്രമം സുപ്രീം കോടതി തടഞ്ഞു (പിപിഎം)

നവംബർ 3 ഇടക്കാല തിരഞ്ഞെടുപ്പിനു മുൻപായി തപാൽ ബാലറ്റുകൾക്കു പോസ്റ്റൽ സർവീസുകൾ വഴി  നിയന്ത്രണം ഏർപ്പെടുത്താനുള്ള പ്രസിഡന്റ് ട്രംപിന്റെ നീക്കം സുപ്രീം കോടതി തടഞ്ഞു. വോട്ടെടുപ്പിൽ തട്ടിപ്പു വ്യാപകമാണെന്നു 2020 തിരഞ്ഞെടുപ്പ് തോറ്റ ശേഷം തെളിവില്ലാതെ ആവർത്തിച്ചു പറഞ്ഞു വരുന്ന ട്രംപിന് ഈ കോടതി വിധി മറ്റൊരു കനത്ത അടിയായി.

ട്രംപിന്റെ നീക്കത്തെ എതിർത്തു കോടതിയിൽ പോയ ഡെമോക്രാറ്റിക് സംസ്ഥാനങ്ങൾക്കും വോട്ടവകാശ ഗ്രൂപ്പുകൾക്കും ഇതൊരു വമ്പിച്ച വിജയവുമായി. പ്രസിഡന്റിന്റെ നീക്കം ഭരണഘടനാ വിരുദ്ധമാണെന്ന് അവർ വാദിച്ചതു കോടതി അംഗീകരിച്ചു.

പല സംസ്ഥാനങ്ങളിലും തപാൽ ബാലറ്റ് അയച്ചു തുടങ്ങിയ നേരത്തു ഈ നിയന്ത്രണം അരാജകത്വം സൃഷ്ടിക്കുമെന്നു അവർ ചൂണ്ടിക്കാട്ടി. ഈ വിഷയത്തിൽ സർക്കാർ വീണ്ടും പോരാടാൻ തീരുമാനിച്ചാൽ വിജയം നേടാനുള്ള ന്യായങ്ങൾ കുറവാണെന്നു കോടതിയുടെ ഭൂരിപക്ഷ വിധിയിൽ പറയുന്നു. 

ജസ്റ്റിസ് ബ്രെറ്റ് എം. കാവനാഗ് ചൂണ്ടിക്കാട്ടിയത് ഈ ഘട്ടത്തിൽ പുതിയ ചട്ടം വോട്ടെടുപ്പിനെ അലങ്കോലമാക്കും എന്നാണ്. എന്നാൽ എട്ടു പേജിൽ വിയോജിച്ച ജസ്റ്റിസ് സാമുവൽ അലിറ്റോ ജൂനിയർ അതിനോടു വിയോജിച്ചു. ജസ്റ്റിസ് ക്ലാരൻസ് തോമസും ട്രംപിനു പിന്തുണ നൽകി.

ഇത് ജനാധിപത്യത്തിന്റെ നല്ല ദിവസമാണെന്നു കാലിഫോർണിയ ഗവർണർ ഗവിൻ ന്യൂസം പറഞ്ഞു. 50 ദിവസം മാത്രം ബാക്കി നിൽക്കേ വോട്ടെടുപ്പ് എങ്ങിനെ നടക്കുമെന്ന് ഇപ്പോൾ അമേരിക്കൻ വോട്ടർമാർക്ക് ഉറപ്പിക്കാം."  

വോട്ടവകാശ ഗ്രൂപ്പുകൾക്കു വേണ്ടി കക്ഷി ചേർന്ന അമേരിക്കൻ സിവിൽ ലിബർട്ടീസ് യുണിയനും കോടതി വിധി ആഘോഷമാക്കി. "പ്രസിഡന്റല്ല നമ്മുടെ തിരഞ്ഞെടുപ്പ് നടത്തുന്നത്, പോസ്റ്റൽ സർവീസല്ല ആർക്കാണ് ബാലറ്റ് കിട്ടേണ്ടതെന്നു തീരുമാനിക്കേണ്ടത്," അവർ പറഞ്ഞു.  

വോട്ട് ചെയ്യാൻ അർഹതയുള്ളവരുടെ പട്ടിക സംസ്ഥാനങ്ങൾ തപാൽ സർവീസിനു നൽകണം എന്നായിരുന്നു ട്രംപ് കൊണ്ടുവന്ന ചട്ടം. പോസ്റ്റൽ സർവീസിന് അതനുസരിച്ചു ബാലറ്റുകൾ നിഷേധിക്കാൻ അവകാശമുണ്ട്.

Supreme Court rejects Trump rule on mail-in ballots 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക