Image

കുസാറ്റിൽ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു

Published on 14 September, 2026
കുസാറ്റിൽ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു

 

കൊച്ചി: കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല  ഹിന്ദി വകുപ്പ് ഛാത്ര പരിഷത്ത്, ഹിന്ദി ദിനാചരണത്തോടനുബന്ധിച്ച് വിവിധ കാര്യപരിപാടികളും അഖില കേരള ക്വിസ് മത്സരവും നടത്തി. ഛാത്രപരിഷത്ത് പ്രസിഡന്‍റ് ഷബാന എസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കാനറ ബാങ്ക് ഒഫിഷ്യല്‍ ലാംങ്ഗേജ് സീനിയർ മാനേജർ പ്രശാന്ത് പി പൈ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. വകുപ്പ് മേധാവി പ്രൊഫസർ ഡോ. പി. പ്രണീത,അലുമിനി അസോസിയേഷൻ വൈസ് പ്രസിഡണ്ട് . എസ്. ജാനകി (ഐ.ആർ.ഇ.എല്‍, മാനേജർ (റിട്ടയേഡ്),  ഛാത്ര പരിഷത്ത് സെക്രട്ടറി ജസീന മേരി കെ. പി, ജോയിന്‍റ് സെക്രട്ടറി സുനിത വി ഷേണായ് എന്നിവർ സംസാരിച്ചു.

 തുടർന്ന് ഹിന്ദി ദിനത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും കൂടാതെ അഖില കേരള ക്വിസ് മത്സര വിജയികൾക്കുള്ള പുരസ്ക്കാരങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക