Image

ഡ്രൈവിങ് ലൈസൻസിന് ഇനി ഹസാഡ് ടെസ്റ്റും

Published on 14 September, 2026
ഡ്രൈവിങ് ലൈസൻസിന് ഇനി ഹസാഡ് ടെസ്റ്റും

തിരുവനന്തപുരം: സംസ്ഥാനത്ത് റോഡപകടങ്ങള്‍ ഗണ്യമായി കൂടുന്ന സാഹചര്യത്തില്‍ ഡ്രൈവിങ് ലൈസന്‍സിന് ഇനി ഒരു പരീക്ഷ കൂടി നടത്താന്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി ലേണേഴ്‌സ് ലൈസന്‍സ് ലഭിച്ച ശേഷം ഹസാഡ് ടെസ്റ്റ് കൂടി നടത്തും. ഡിസംബര്‍ ഒന്നുമുതല്‍ പുതിയ പരീക്ഷ നടപ്പാക്കും.

റോഡ് അപകടങ്ങള്‍ കുറയ്ക്കാനാണ് പുതിയ പരിഷ്‌കാരമെന്ന് ഗതാഗത കമ്മീഷണര്‍ പറഞ്ഞു. പുതിയ പരീക്ഷ കൂടി വരുന്നതോടെ ലൈസന്‍സ് ലഭിക്കുകയെന്നത് കുറച്ചുകൂടി പ്രയാസകരമാകും. ലേണേഴ്‌സ് ടെസ്റ്റ് കഴിഞ്ഞാല്‍ ഒരുമാസം കഴിഞ്ഞ് ഗ്രൗണ്ട് ടെസ്റ്റ്, പിന്നീട് റോഡ് ടെസ്റ്റ് എന്നിങ്ങനെയായിരുന്നു നിലവിലുള്ള രീതി.

അപകട സാധ്യത മുന്‍കൂട്ടി അറിയാനുള്ള കഴിവ് പരിശോധിക്കുന്ന പരീക്ഷയാണിത്. ലേണേഴ്‌സ് ടെസ്റ്റ് കഴിഞ്ഞ് 30 ദിവസം കഴിഞ്ഞായിരിക്കും ഈ പരീക്ഷ നടക്കുക. വീഡിയോ ഗെയിം മാതൃകയിലായിരിക്കും പരീക്ഷ. പത്ത് വിഡിയോകള്‍ ഉണ്ടാകും. വിഡിയോ പ്ലേ ചെയ്യുന്നതിനിടെ ചില സമയങ്ങളില്‍ അപകടം മുന്നിലുണ്ടാകും. ഇത് എങ്ങനെ മറികടക്കും എന്നതാണ് പരീക്ഷ. പത്ത് വീഡിയോ വിജയിച്ചാല്‍ നൂറ് മാര്‍ക്ക് കിട്ടും. മിനിമം അറുപത് മാര്‍ക്ക് കിട്ടിയാലേ ഹസാഡ് ടെസ്റ്റ് പാസാകുകയുള്ളു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക