Image

സഹപ്രവർത്തകയെ പീഡിപ്പിച്ചെന്ന കേസ്; തരുൺ തേജ്പാൽ കീഴടങ്ങി

Published on 14 September, 2026
സഹപ്രവർത്തകയെ പീഡിപ്പിച്ചെന്ന കേസ്; തരുൺ തേജ്പാൽ കീഴടങ്ങി

പനാജി: പീഡനക്കേസിൽ പ്രതിയായ മുൻ തെഹലൽക്കാ എഡിറ്റർ ഇൻ ചീഫ് തരൂൺ തേജ്പാൽ കീഴടങ്ങി. തിങ്കളാഴ്ച ഗോവയിലെ കോടതിയിലെത്തിയാണ് തരുൺ കീഴടങ്ങിയത്. 2023 ൽ സഹപ്രവർത്തകയെ പീഡിപ്പിച്ചെന്ന് കേസിൽ ബോംബെ ഹൈക്കോടതി തരുണിനെ 10 വർഷത്തെ തടവിന് ശിക്ഷിച്ചിരുന്നു.

ഈ ശിക്ഷാവിധി ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി പരിഗണിക്കാനായി 4 ആഴ്ച്ചയ്ക്കുള്ളിൽ കീഴങ്ങാൻ കോടതി നിർദേശിച്ചിരുന്നു. പിന്നാലെയാണ് തരുൺ തേജ്പാൽ കോടതിയിലെത്തി കീഴടങ്ങിയത്.

2013 നവംബറിൽ ഗോവയിലെ പ്രമുഖ ഹോട്ടലിലെ ലിഫ്റ്റിനുള്ളിൽ വച്ച് സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ചു എന്നതാണ് തേജ്പാലിനെതിരായ കേസ്. കേസിൽ 2021 മേയിൽ ഗോവ സെഷൻസ് കോടതി തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി തരുൺ തേജ്പാലിനെ വെറുതെ വിട്ടിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക