
കൊച്ചി: മുംബൈയിലെ കോടതി നാല് ചെക്ക് മറുപടി കേസുകളിൽ തടവുശിക്ഷ വിധിച്ചതിന്റെ പശ്ചാത്തലത്തിൽ, മാണി സി. കാപ്പനെ പാലാ എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതിയുടെ ഇടപെടൽ. മാണി സി. കാപ്പന് പ്രത്യേക ദൂതൻ വഴി നോട്ടീസ് അയക്കാൻ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഉത്തരവിട്ടു. വ്യവസായി ദിനേശ് മേനോൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതി നടപടി. വിശദമായ വാദത്തിനായി ഹർജി സെപ്റ്റംബർ 22 ചൊവ്വാഴ്ചയിലേക്ക് മാറ്റി
ശിക്ഷാവിധി നടപ്പാക്കുന്നത് മരവിപ്പിച്ചാൽ അതിന്റെ നിയമപരമായ പ്രത്യാഘാതം എന്താണ്? കുറ്റക്കാരനാണെന്ന വിധികോടതി സ്റ്റേ ചെയ്തിട്ടില്ലെങ്കിൽ അയോഗ്യത നിലനിൽക്കില്ലേ? ശിക്ഷ നടപ്പാക്കുന്നത് താൽക്കാലികമായി നിർത്തിവെച്ചാൽ അയോഗ്യത ബാധകമാകാതിരിക്കുമോ?" എന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വാക്കാൽ ആരാഞ്ഞു. വിശദമായ നിർദ്ദേശങ്ങൾ സമർപ്പിക്കാൻ സർക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനും കോടതി സമയം അനുവദിച്ചു.