Image

റഷ്യൻ ഊർജകേന്ദ്രങ്ങൾ ആക്രമിക്കരുതെന്നു യുക്രൈനോടു ട്രംപ് (പിപിഎം)

Published on 14 September, 2026
റഷ്യൻ ഊർജകേന്ദ്രങ്ങൾ ആക്രമിക്കരുതെന്നു യുക്രൈനോടു ട്രംപ് (പിപിഎം)

റഷ്യൻ ഊർജകേന്ദ്രങ്ങൾക്കു നേരെ നടത്തുന്ന ആക്രമണങ്ങൾ നിർത്തണമെന്നു പ്രസിഡന്റ് ട്രംപ് യുക്രൈൻ പ്രസിഡന്റ് വോളോദിമിർ സിലിൻസ്കിയോട് ആവശ്യപ്പെട്ടു. ആഗോള വിപണിയിൽ എണ്ണ വില കുതിച്ചുയരാൻ അതു കാരണമാവുമെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. 

യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് പുതിയൊരു ശ്രമം നടത്തുന്നതിനിടയിലാണ് യുക്രൈൻ റഷ്യൻ കേന്ദ്രങ്ങൾ ആക്രമിച്ചത്. അമേരിക്കയിൽ ആവട്ടെ, ഡീസലിന്റെ ശരാശരി വില ഗാലന് $6 വരെ ഉയർന്നു. 

അത് നവംബർ 3 ഇടക്കാല തെരഞ്ഞടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്കു തിരിച്ചടി ആവുമെന്ന ആശങ്കയും കൂടി പരിഗണിച്ചാണ് ട്രംപ് അയർലൻഡിൽ വച്ച് ഈ അഭ്യർഥന നടത്തിയത്.

Trump tells Ukraine not to hit Russian energy sites 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക