Image

ഡെമോക്രാറ്റിക് റെപ്. ഇൽഹാൻ ഒമറിനെതിരെ ഡിഎച്എസ് അന്വേഷണം; സഹോദരനെ വിവാഹം കഴിച്ചതായി ആരോപണം

പി പി ചെറിയാൻ Published on 14 September, 2026
ഡെമോക്രാറ്റിക് റെപ്. ഇൽഹാൻ ഒമറിനെതിരെ ഡിഎച്എസ്  അന്വേഷണം; സഹോദരനെ വിവാഹം കഴിച്ചതായി ആരോപണം

വാഷിംഗ്ടൺ: സോമാലിയൻ വംശജയും യുഎസ് കോൺഗ്രസ് ഡെമോക്രാറ്റിക് അംഗവുമായ റെപ്. ഇൽഹാൻ ഒമറിനെതിരെ ഔദ്യോഗിക അന്വേഷണം പുരോഗമിക്കുന്നതായി ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി മാർക്ക്‌വെയ്ൻ മുള്ളിൻ സ്ഥിരീകരിച്ചു.

യുഎസിലേക്ക് കുടിയേറുന്നതിനായി ഇൽഹാൻ ഒമർ തന്റെ സ്വന്തം സഹോദരനെയാണ് വിവാഹം കഴിച്ചതെന്ന ആരോപണത്തിലാണ് ഈ നടപടി. ഡാളസിൽ നടന്ന റിപ്പബ്ലിക്കൻ കൺവെൻഷനിടെ കൺസർവേറ്റീവ് മാധ്യമപ്രവർത്തകൻ ബെന്നി ജോൺസന് നൽകിയ അഭിമുഖത്തിലാണ് മുള്ളിൻ ഇക്കാര്യം വ്യക്തമാക്കിയത്. "യുഎസിലേക്ക് വരാൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് തന്റെ സഹോദരനെ വിവാഹം കഴിച്ചതെന്ന് നമുക്കറിയാം. ഇതിൽ ചില നിയമവിരുദ്ധ പ്രവർത്തനങ്ങളും നടന്നിട്ടുണ്ട്," അദ്ദേഹം പറഞ്ഞു.  

ഇൽഹാൻ ഒമറുടെ കുടുംബത്തിന്റെ കുടിയേറ്റ ചരിത്രവും വ്യാജരേഖ ചമയ്ക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങളും ഫെഡറൽ അന്വേഷണ സംഘം പരിശോധിച്ചു വരികയാണെന്ന് ഹോംലാൻഡ് സെക്യൂരിറ്റി വിഭാഗം അറിയിച്ചു. കുടിയേറ്റ നിയമങ്ങൾ ലംഘിച്ചതായി കോടതിയിൽ കുറ്റമാരോപിക്കാൻ തെളിവുകൾ ലഭിച്ചാൽ, അമേരിക്കൻ പൗരത്വം റദ്ദാക്കി അവരെ നാടുകടത്തുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ സൂചിപ്പിച്ചു.

രാഷ്ട്രീയ പ്രേരിതമായല്ല, മറിച്ച് നിയമലംഘനങ്ങൾ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ അന്വേഷണമെന്നും മുള്ളിൻ വ്യക്തമാക്കി. തനിക്കെതിരെയുള്ള ഇത്തരം ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതവും അടിസ്ഥാനരഹിതവുമാണെന്ന് ഇൽഹാൻ ഒമർ ശക്തമായി നിഷേധിച്ചിട്ടുണ്ട്.

DHS probing Ilhan Omar 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക