Image

ഓ പി ടിക്കു ഫീസ് ചുമത്താനുള്ള നിർദേശം വൈറ്റ് ഹൗസ് അംഗീകരിച്ചു (പിപിഎം)

Published on 14 September, 2026
ഓ പി ടിക്കു ഫീസ് ചുമത്താനുള്ള നിർദേശം വൈറ്റ് ഹൗസ് അംഗീകരിച്ചു (പിപിഎം)

യുഎസിൽ പഠനം കഴിഞ്ഞു ജോലി ചെയ്യാൻ വിദേശ വിദ്യാർഥികൾക്കു അവസരം നൽകുന്ന ഓപ്‌ഷണൽ പ്രാക്ടിക്കൽ ട്രെയ്‌നിംഗ് (ഓ പി ടി) പരിപാടിക്കു ചേരാൻ ഫീസ് ചുമത്താനുള്ള നിർദേശം വൈറ്റ് ഹൗസ് പരിശോധിച്ചു കഴിഞ്ഞെന്നു റിപ്പോർട്ട്. ഇമിഗ്രെഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ഐസ്) ഓഗസ്റ്റ് 20നു സമർപ്പിച്ച നിർദേശം സെപ്റ്റംബർ 11നു വൈറ്റ് ഹൗസ് അംഗീകരിച്ചെന്നാണ് വിവരം.  

എത്ര തുകയാണ് ചുമത്തുകയെന്നു വ്യക്തമല്ല. നിർദേശം ഇനി ഫെഡറൽ റജിസ്റ്ററിൽ പ്രസിദ്ധീകരിച്ചു പ്രതികരിക്കാൻ ജനങ്ങൾക്ക് അവസരം നൽകുമ്പോൾ അത് അറിയാൻ കഴിയും.

എഫ്-1 വിസയിൽ വരുന്ന അന്താരാഷ്ട്ര വിദ്യാർഥികൾക്കു ഓ പി ടിയിൽ ചേർന്നാൽ 24 മാസത്തേക്കു വിസ നീട്ടിക്കിട്ടും. നിർദിഷ്ട ഫീസ് ഓ പി ടിക്കു മാത്രമുള്ളതാണ്.

യുഎസിൽ എത്തുന്നതിൽ വലിയൊരു ശതമാനം വിദ്യാർഥികൾ ഇന്ത്യയിൽ നിന്നാണ് എന്നതു കൊണ്ട് ഈ നിർദേശം നിരവധി ഇന്ത്യക്കാരെ ബാധിക്കും. 2025 ഓപ്പൺ ഡോർസ് റിപ്പോർട്ട് അനുസരിച്ചു 2024-25ൽ 363,019 ഇന്ത്യൻ വിദ്യാർഥികൾ യുഎസിൽ എത്തി. മറ്റേതു രാജ്യങ്ങളിൽ നിന്നു വരുന്നതിലും അധികം. 

OPT fee proposal clears White House

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക