
ഒമാന് സമീപം പാനമയുടെ പതാക പറത്തിയ വാണിജ്യ കപ്പലിനു നേരെ ഉണ്ടായ ആക്രമണത്തെ തുടർന്ന് ഒരു ഇന്ത്യക്കാരനെ കാണാതായെന്നു ഡൽഹിയിൽ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 13 ഇന്ത്യൻ നാവികരെ രക്ഷപെടുത്തി.
എം ടി എൽ ഗൈയ്യ എന്ന കപ്പലാണ് ഞായറാഴ്ച്ച ആക്രമിക്കപ്പെട്ടത്. ആക്രമണത്തെ അപലപിക്കുന്നു എന്നു പറഞ്ഞ മന്ത്രാലയം പക്ഷെ ആരാണ് ഉത്തരവാദിയെന്നു വ്യക്തമാക്കിയില്ല.
ഒമാനിലെ ഇന്ത്യൻ എംബസി രാജ്യത്തെ അധികൃതരുമായി ബന്ധപ്പെട്ടു വേണ്ടതു ചെയ്യുന്നുണ്ട്.
Indian missing after attack on vessel off Oman coast