
ബ്രിക്സ് ഉച്ചകോടിക്കെത്തിയ റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനെയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗിനെയും കാത്ത് അതീവ സുരക്ഷയുള്ള ആഡംബര കാറുകൾ. പ്രതിനിധി സംഘങ്ങൾക്കൊപ്പം നേതാക്കൾ ഇന്ത്യയിലെത്തിച്ചത് അവരുടെ ഔദ്യോഗിക വാഹനങ്ങൾ കൂടിയാണ്. നേതാക്കളുടെ അതീവ സുരക്ഷാ വാഹനങ്ങളും അവർ ഇന്ത്യയിലെത്തിച്ചു.
ലോകത്തിലെ ശക്തരായ നേതാക്കൾ ഉപയോഗിക്കുന്ന ഇത്തരം കാറുകൾ സാധാരണ ആഡംബര വാഹനങ്ങൾ മാത്രമല്ല. വെടിയുണ്ടകളെ പ്രതിരോധിക്കുന്ന സംവിധാനങ്ങൾ, സുരക്ഷാ സാങ്കേതികവിദ്യകൾ, രഹസ്യ ആശയവിനിമയ സംവിധാനങ്ങൾ എന്നിവയ്ക്കൊപ്പം അടിയന്തര സാഹചര്യങ്ങളിൽ നേതാക്കളുടെ സുരക്ഷ ഉറപ്പാക്കാനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
പുടിന്റെ ഔദ്യോഗിക വാഹനമായ ഔറസ് സെനാറ്റ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഡൽഹിയിലെത്തിയത് അതീവ സുരക്ഷയുള്ള ഔറസ് സെനാറ്റാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഇരുവരും പുടിന്റെ ഔറസ് സെനാറ്റിൽ ഒരുമിച്ച് യാത്ര ചെയ്തതും ശ്രദ്ധനേടി.