Image

നെടുമ്പാശേരിയിൽ നിന്നും ദുബായിലേക്ക് പോകേണ്ടിയിരുന്ന എയർ ഇന്ത‍്യ വിമാനത്തിന് സാങ്കേതിക തകരാർ

Published on 13 September, 2026
നെടുമ്പാശേരിയിൽ നിന്നും ദുബായിലേക്ക് പോകേണ്ടിയിരുന്ന എയർ ഇന്ത‍്യ വിമാനത്തിന് സാങ്കേതിക തകരാർ

കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ദുബായിലേക്ക് പോകേണ്ടിയിരുന്ന എയർ ഇന്ത‍്യ എക്സ്പ്രസ് വിമാനത്തിന്‍റെ സർവീസ് മുടങ്ങി. സാങ്കേതിക തകരാറിനെത്തുടർന്നാണ് സെപ്റ്റംബർ 13ന് രാവിലെയോടെ പുറപ്പെടേണ്ട വിമാനത്തിന്‍റെ സർവീസ് മുടങ്ങിയത്.

ഇതോടെ യാത്രക്കാർ മണിക്കൂറുകളോളം വിമാനത്താവളത്തിൽ കാത്തിരിക്കേണ്ട സ്ഥിതിയുണ്ടായി. സെപ്റ്റംബർ 14 തിങ്കളാഴ്ച രാവിലെ 7:30യിലേക്ക് സർവീസ് മാറ്റിവച്ചതായി വിമാനക്കമ്പനി അധികൃതർ വ‍്യക്തമാക്കി.

 


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക