Image

ഫിലിപ്പീന്‍സില്‍ യാത്രാ ബോട്ടിന് തീപിടിച്ച് 76 പേർ മരിച്ചു

Published on 12 September, 2026
ഫിലിപ്പീന്‍സില്‍ യാത്രാ ബോട്ടിന് തീപിടിച്ച്  76 പേർ  മരിച്ചു

മനില; ഫിലിപ്പീന്‍സില്‍ യാത്രാ ബോട്ടിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 76 ആയി ഉയര്‍ന്നു. ബോട്ടിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് 41 മൃതദേഹങ്ങള്‍ കൂടി കോസ്റ്റ് ഗാര്‍ഡ് കണ്ടെടുത്തു. ബുധനാഴ്ച മനിലയില്‍ നിന്ന് പുറപ്പെട്ട് വിനോദസഞ്ചാര കേന്ദ്രമായ കൊറോണിന് അടുത്തെത്തിയപ്പോഴായിരുന്നു അപകടം. 130-ലധികം ആളുകളാണ് അപകട സമയത്ത് ബോട്ടിലുണ്ടായിരുന്നത്്

ദുരന്തത്തില്‍ 43 പേര്‍ രക്ഷപ്പെടുകയും, പലരും ആശുപത്രികളില്‍ ചികിത്സയിലാണെന്നും കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.  13 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. ബോട്ടിലുണ്ടായിരുന്ന കടുത്ത ചൂടും വിഷപ്പുകയും കാരണം വെള്ളിയാഴ്ച വരെ ബോട്ടിലേക്ക് പ്രവേശിക്കാന്‍ കഴിഞ്ഞിരുന്നില്ല.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക