Image

ഊർജ പ്രതിസന്ധിക്ക് വ്യക്തമായ കാരണങ്ങളുണ്ട് , ചിലർക്ക് കുളം കലക്കി മീൻ പിടിക്കുക എന്ന രീതി; പവർകട്ടിൽ കെഎസ്ഇബി ഉദ്യോഗസ്ഥർക്കെതിരെ മുഖ്യമന്ത്രി

Published on 12 September, 2026
ഊർജ പ്രതിസന്ധിക്ക് വ്യക്തമായ കാരണങ്ങളുണ്ട് , ചിലർക്ക് കുളം കലക്കി മീൻ പിടിക്കുക എന്ന രീതി;  പവർകട്ടിൽ കെഎസ്ഇബി ഉദ്യോഗസ്ഥർക്കെതിരെ മുഖ്യമന്ത്രി

കൊച്ചി: സംസ്ഥാനത്ത് നിലവിൽ ഊർജ പ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ. പ്രതിസന്ധി ക്ക് വ്യക്തമായ കാരണങ്ങളുണ്ടെന്നും സമഗ്രമായ വൈദ്യുതി പദ്ധതി ആവിഷ്കരിച്ച് പ്രതിസന്ധി നിയന്ത്രിക്കുന്നതിനൊപ്പം ശാശ്വത പരിഹാരം കണ്ടെത്താനും കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ കെഎസ്ഇബി സംഘടിപ്പിച്ച എക്സ്പോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവിലെ പ്രതിസന്ധിയെ പ്രശ്നമായി മാത്രം കാണാതെ പരിഹാരത്തിനുള്ള അവസരമായി കാണണമെന്ന് വി.ഡി സതീശൻ പറഞ്ഞു. നിലവിൽ ഹൈഡ്രൽ പവർ സാധ്യമല്ലാത്ത സാഹചര്യത്തിൽ പാരമ്പര്യേതര ഊർജസ്രോതസുകൾ കണ്ടെത്തേണ്ടതുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സംസ്ഥാനത്തെ വൈദ്യുതി ആവശ്യകത വർധിച്ചതാണ് പ്രധാന പ്രശ്നമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വൈദ്യുതി ആവശ്യകത വർധിച്ചതിന് പുറമെ രാജ്യത്ത് ആവശ്യത്തിന് വൈദ്യുതി വാങ്ങാനും ലഭ്യമല്ലാത്ത സാഹചര്യമാണുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതും പ്രതിസന്ധി രൂക്ഷമാക്കുന്ന ഘടകമാണ്. വൈദ്യുതി രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുകയാണ് ഇതിന് ദീർഘകാല പരിഹാരമെന്നും അദ്ദേഹം വ്യക്തമാക്കി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക