Image

ബ്രിക്‌സ് ഉച്ചകോടിയിൽ സംയുക്ത പ്രസ്താവനയ്ക്ക് അംഗീകാരം

Published on 12 September, 2026
ബ്രിക്‌സ് ഉച്ചകോടിയിൽ സംയുക്ത പ്രസ്താവനയ്ക്ക് അംഗീകാരം

ഡൽഹി: പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കൊടുവിൽ ഡൽഹിയിൽ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിൽ സംയുക്ത പ്രസ്താവന പുറപ്പെടുവിക്കാൻ അംഗരാജ്യങ്ങൾക്കിടയിൽ സമവായം. നീണ്ട നയതന്ത്ര ചർച്ചകൾക്കൊടുവിലാണ് ഇന്ത്യയുടെ മധ്യസ്ഥതയിൽ അനുരഞ്ജന രൂപരേഖ തയ്യാറായത്. ഉച്ചകോടിയുടെ ആദ്യ സെഷന് ഇതോടെ സമാപനമായി. അടുത്ത ബ്രിക്‌സ് ഉച്ചകോടി ചൈനയിൽ നടക്കും.

പശ്ചിമേഷ്യൻ മേഖലയിലെ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ യു.എ.ഇയും ഇറാനും തമ്മിലുണ്ടായ അഭിപ്രായവ്യത്യാസങ്ങളാണ് ചർച്ചകളെ പ്രതിസന്ധിയിലാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ നടത്തിയ ദീർഘമായ ഇടപെടലുകളാണ് ഇരു രാജ്യങ്ങളെയും സമവായത്തിലെത്തിക്കാൻ സഹായിച്ചത്. ഏതെങ്കിലും ഒരു രാജ്യത്തെ പ്രത്യേകമായി പേരെടുത്തു പറയാതെ, ഏകപക്ഷീയമായ ആക്രമണങ്ങളെയും യുദ്ധത്തെയും അപലപിക്കുന്ന രീതിയിലാണ് തയ്യാറാക്കിയതെന്നാണ് പുറത്തുവരുന്ന വിവരം.

ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുത്തു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് പശ്ചിമേഷ്യൻ യുദ്ധത്തെ ശക്തമായി അപലപിച്ചു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക