
ന്യൂഡല്‍ഹി ;ഡല്‍ഹിയിലെ വസന്ത് കുഞ്ചില്‍ ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ മുറിയില്‍ പൈലറ്റിനെ മരിച്ച നിലയില്‍ കണ്ടെത്തി. എയര്‍ ഇന്ത്യ പൈലറ്റ് മുബൈ സ്വദേശി സണ്ണി അസല്‍ദേകറാണ് മരിച്ചത്്.
സെപ്തംബര്‍ 10നാണ് പൈലറ്റ് ഹോട്ടലില്‍ മുറിയെടുത്തത്. എന്നാല്‍ പിറ്റേ ദിവസം അദ്ദേഹത്തിന്റെ ഫോണ്‍ കോളുകള്‍ക്ക് മറുപടി ലഭിക്കാത്തതിനെ തുടര്‍ന്ന് സഹോദരന്‍ ഹോട്ടല്‍ മാനേജരെ ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് മാനേജര്‍ ചെന്ന് നോക്കിയപ്പോള്‍ മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. മാസ്റ്റര്‍ കീ ഉപയോഗിച്ച് വാതില്‍ തുറന്ന് അകത്തു കയറിയപ്പോഴാണ് പൈലറ്റിനെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്.