Image

ഓപ്പറേഷന്‍ തണ്ടര്‍; 216 ക്രെഡിറ്റ് കാര്‍ഡുകളുമായി ഗുജറാത്ത് സ്വദേശി വാളയാറില്‍ പിടിയില്‍

Published on 12 September, 2026
ഓപ്പറേഷന്‍ തണ്ടര്‍; 216 ക്രെഡിറ്റ് കാര്‍ഡുകളുമായി ഗുജറാത്ത് സ്വദേശി വാളയാറില്‍ പിടിയില്‍

പാലക്കാട്: വാളയാര്‍ അതിര്‍ത്തി ചെക്ക്പോസ്റ്റില്‍ ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ വന്‍ ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ് സംഘത്തിലെ പ്രധാനി പിടിയില്‍. ഹൈദരാബാദില്‍ നിന്നും എറണാകുളത്തേക്ക് വരികയായിരുന്ന യാസ് ടൂര്‍ ആന്‍ഡ് ട്രാവല്‍സ് ബസില്‍ നിന്നാണ് 216 എടിഎം/ ക്രെഡിറ്റ് കാര്‍ഡുകളുമായി ഗുജറാത്ത് സ്വദേശി എക്സൈസിന്റെ വലയിലായത്.

ഗുജറാത്തിലെ പോര്‍ബന്തര്‍ സ്വദേശിയായ ഒഡേതര രവി ഭീമയാണ് പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്നും കണ്ടെടുത്ത കാര്‍ഡുകളെല്ലാം വിവിധ വ്യക്തികളുടെ പേരിലുള്ളവയാണെന്ന് പ്രാഥമിക പരിശോധനയില്‍ വ്യക്തമായി. ഇതിനുപിന്നില്‍ രാജ്യന്തര ബന്ധമുള്ള വന്‍ സാമ്പത്തിക തട്ടിപ്പ് സംഘം പ്രവര്‍ത്തിക്കുന്നതായാണ് സൂചന. പ്രതിയെയും പിടിച്ചെടുത്ത ക്രെഡിറ്റ് കാര്‍ഡുകളും തുടരന്വേഷണത്തിനായി വാളയാര്‍ പൊലീസിന് കൈമാറി.

വാളയാര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടിആര്‍ മുകേഷ് കുമാറിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഹാപ്പി മോന്‍, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ദേവകുമാര്‍, ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ സജീവ്, സിവില്‍ എക്‌സൈസ് ഓഫിസര്‍ വിപിന്‍ എന്നിവരും പങ്കെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക