Image

ഇന്ത്യൻ അമേരിക്കൻ അറ്റോണി പൂജ സേഥി ടെക്സസ് സ്റ്റേറ്റ് ഹൗസിലേക്കു മത്സരിക്കുന്നു (പിപിഎം)

Published on 12 September, 2026
ഇന്ത്യൻ അമേരിക്കൻ അറ്റോണി പൂജ സേഥി ടെക്സസ് സ്റ്റേറ്റ് ഹൗസിലേക്കു മത്സരിക്കുന്നു (പിപിഎം)

ടെക്സസ് സ്റ്റേറ്റ് ഹൗസിലേക്കു ഇന്ത്യൻ അമേരിക്കൻ അറ്റോണി പൂജ സേഥി മത്സരിക്കുന്നു. ഡെമോക്രാറ്റിക്‌ സ്ഥാനാർഥിയായി ഡിസ്‌ട്രിക്‌ട് 47ൽ മത്സരിക്കുന്ന അവരെ രണ്ടു പത്രങ്ങളും 30 സംഘടനകളും ഉൾപ്പെടെ നിരവധി പ്രമുഖർ എൻഡോഴ്സ് ചെയ്തിട്ടുണ്ട്.    

Austin American-Statesman, The Austin Chronicle എന്നീ പത്രങ്ങൾക്കു പുറമെ ദേശീയ സംഘടന ആനീസ് ലിസ്റ്റ്, തൊഴിലാളി-അധ്യാപക സംഘടനകൾ എന്നിവ അതിൽ ഉൾപ്പെടുന്നു.

ടെക്സസ് സ്റ്റേറ്റ് റെപ്. വിക്കി ഗോഡ്‌വിൻറെ ചീഫ് ഓഫ് സ്റ്റാഫ് എന്ന നിലയിൽ നാലു വർഷമായി അവർക്കു ടെക്സസ് ഹൗസുമായി ബന്ധപ്പെട്ട പ്രവർത്തന പരിചയമുണ്ട്. ഡെമോക്രാറ്റിക് പാർട്ടി ട്രാവിസ് കൗണ്ടി ചെയറുമാണ് സേഥി.  

കാത്തലിക് ചാരിറ്റീസിൽ ഇമിഗ്രെഷൻ അറ്റോണി ആയിരുന്നു. ജോർജ് വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിൽ നിന്നു ബിരുദവും സൈറക്കോസ് യുണിവേഴ്സിറ്റിയിൽ നിന്ന് ജെ ഡിയും എടുത്തു.

മാർച്ചിലെ ഡെമോക്രാറ്റിക് പ്രൈമറിയിൽ 76% വോട്ട് നേടിയാണ് സേഥി സ്ഥാനാർഥിയായത്. നവംബർ 3 തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ ജെനിഫർ മുഷ്താളർ ആണ് എതിരാളി.

Attorney Pooja Sethi Running For Texas House

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക