
മുൻകൂട്ടി ചെക്ക്-ഇൻ ചെയ്യുന്ന വിമാന യാത്രക്കാർക്കു കൊണ്ടുവരാൻ കഴിയുന്ന വെള്ളക്കുപ്പികളിൽ നിലവിലുള്ള നിയന്ത്രണം ഇളവ് ചെയ്യാൻ ട്രാൻസ്‌പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ (ടി എസ് എ) ആലോചിക്കുന്നു. 2001 സെപ്റ്റംബർ 11നു ഉണ്ടായ അൽ ഖൈദ ഭീകരാക്രമണത്തിനു ശേഷമാണു നിയന്ത്രണം വന്നത്.
ടി എസ് എ മുൻ മേധാവി ജോൺ പിസ്റ്റലിനെ ഉദ്ധരിച്ചു 'ന്യൂ യോർക്ക് ടൈംസ്' നൽകിയ റിപ്പോർട്ടിൽ പറയുന്നത് കൂടുതൽ വലിയ കുപ്പികൾ അനുവദിച്ചേക്കും എന്നാണ്. 9/11 ആക്രമണം കഴിഞ്ഞു അഞ്ചു വർഷത്തിനു ശേഷം വെള്ളക്കുപ്പികളിൽ കൊണ്ടു വന്ന ദ്രാവകം ഉപയോഗിച്ചു അറ്റ്ലാന്റിക്കിനു മുകളിൽ വച്ചു വിമാനം കത്തിക്കാൻ ഗൂഢാലോചന നടത്തിയതായി വെളിപ്പെട്ട ശേഷമാണു നിയന്ത്രണം വന്നത്.
ഏതാനും എയർപോർട്ടുകളിൽ ആയിരിക്കും ഇളവുകൾ ആദ്യം നടപ്പാക്കുക. സുരക്ഷ മെച്ചപ്പെടുത്തുമ്പോൾ തന്നെ യാത്രക്കാർക്കു സൗകര്യം കൂട്ടാൻ കൂടുതൽ വികസിച്ച സാങ്കേതിക വിദ്യയുടെ ഉപയോഗവും പരിഗണിക്കുമെന്നു ടി എസ് എ പറയുന്നു.
TSA might ease liquid rules for pre-check passengers