Image

ഇറാനെ അണ്വായുധം ഉണ്ടാക്കാൻ അനുവദിക്കില്ലെന്ന പ്രതിജ്ഞ ആവർത്തിച്ചു ട്രംപ് (പിപിഎം)

Published on 12 September, 2026
ഇറാനെ അണ്വായുധം ഉണ്ടാക്കാൻ അനുവദിക്കില്ലെന്ന പ്രതിജ്ഞ ആവർത്തിച്ചു ട്രംപ് (പിപിഎം)

ആണവായുധം ഉണ്ടാക്കാൻ ഇറാനെ ഒരിക്കലും അനുവദിക്കില്ലെന്നു 9/11 ആക്രമണത്തിന്റെ 25ആം വാർഷികത്തിൽ പെന്റഗണിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് ഉറപ്പു നൽകി. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരെ യുഎസ് ഒരിക്കലും മറക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

വിദേശത്തുള്ള യുഎസ് സൈനികർക്കും 9/11 ആക്രമണം ഉണ്ടായപ്പോൾ ആദ്യ രക്ഷാ പ്രവർത്തനം നടത്തിയവർക്കും മരിച്ചവരുടെ കുടുംബങ്ങൾക്കും ട്രംപ് ആദരം അർപ്പിച്ചു.

ഇറാനെതിരെ സാമ്പത്തിക ഉപരോധം മുറുക്കുന്ന നമ്മൾ ഈ പോരാട്ടം വിജയത്തിൽ അവസാനിപ്പിക്കുമെന്നു പെന്റഗൺ മേധാവി പീറ്റ് ഹേഗ്സേഥ് പറഞ്ഞു. ഇറാൻ ഒരിക്കലും അണ്വായുധം ഉണ്ടാക്കില്ലെന്നു ഉറപ്പു വരുത്താനാണ് യുഎസ് സേന ശ്രമിക്കുന്നത്.

പെന്റഗണിൽ അൽ ഖൈദ ആക്രമണത്തിൽ മരിച്ച 184 പേരുടെയും പേരുകൾ ചടങ്ങിൽ ഉറക്കെ വായിച്ചു. മൃദുലമായ സംഗീതം ഒഴുകി നടന്നു. ഒരു മിനിറ്റ് മൗനാചരണവും ഉണ്ടായി.  

ആക്രമണം തടയേണ്ട വിധം ഗുരുതരമാകുമെന്നു അധികൃതർക്കു തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ലെന്നു മുൻ സെക്രട്ടറി ഓഫ് സ്റ്റേറ്റ് കോണ്ടലീസ റൈസ് പറഞ്ഞു. എടുത്ത നടപടികൾ അപര്യാപ്തമായിരുന്നു എന്നവർ സമ്മതിച്ചു.

ആക്രമണങ്ങൾ ഉണ്ടായപ്പോൾ തീയും പുകയും ഉയരുന്നതിനിടയിൽ രക്ഷാ പ്രവർത്തനത്തിനു ഇറങ്ങിയവരെ ജോയിന്റ് ചീഫ്‌സ് ചെയർമാൻ ഡാൻ കെയ്ൻ ഓർമിച്ചു. "നമ്മളിൽ നിന്ന് അന്നു തട്ടിയെടുത്തതൊന്നും നമുക്കു തിരിച്ചെടുക്കാനാവില്ല. എന്നാൽ നമുക്ക് പരിപാവനമായ പ്രതിജ്ഞ പുതുക്കാം: നമ്മൾ ഒരിക്കലും മറക്കില്ല." 

At 9/11 tribute, Trump vows to deny Iran nukes 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക