
കടുത്ത പൊള്ളലേറ്റിട്ടും വീണ്ടും നടക്കാൻ കഴിഞ്ഞ ന്യൂ യോർക്ക് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥനെ പെന്റഗണിൽ 9/11 ആക്രമണത്തിന്റെ 25ആം വാർഷിക ചടങ്ങുകളിൽ പങ്കെടുത്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആദരിച്ചു. ടിമ്മി സ്റ്റാക്‌പോളിന്റെ ധീരത അമേരിക്കൻ ധീരതയുടെ ഉദാഹരണമാണെന്നു ചൂണ്ടിക്കാട്ടിയ ട്രംപ്, അദ്ദേഹത്തിന്റെ മരണ ശേഷം അഞ്ചു മക്കളെ വളർത്തിയ വിധവ താരയ്ക്കും ആദരം അർപ്പിച്ചു.
1998ൽ ജോലിക്കിടയിൽ 40% പൊള്ളലേറ്റ സ്റ്റാക്ക്പോൾ 9/11 ആക്രമണത്തിൽ കൊല്ലപ്പെടുകയാണുണ്ടായത്. അന്ന് ഇറങ്ങിയ പത്രത്തിൽ അദ്ദേഹത്തെ ക്യാപ്റ്റനായി പ്രൊമോട്ട് ചെയ്ത വാർത്ത വന്നിരുന്നു.
"അന്ന് സ്റ്റാക്ക്പോൾ താരയോടും മക്കളോടും യാത്ര പറഞ്ഞു," ട്രംപ് ഓർമിച്ചു. "വിമാനങ്ങൾ ടവറുകൾ തകർത്തപ്പോൾ അദ്ദേഹം സൗത്ത് ടവറിൽ രക്ഷാപ്രവർത്തകരെ നയിച്ചിരുന്നു. ടവറുകൾ വീണപ്പോൾ അവർ കൊല്ലപ്പെട്ടു.
"താര കുട്ടികളെ വളർത്തി. പിതാവ് രാജ്യത്തിനു മാതൃകയാണെന്നു അവരെ പഠിപ്പിച്ചു. അവരുടെ മകൻ കെവിൻ ഇറാഖിൽ സേവനമനുഷ്ഠിച്ച നേവി ഉദ്യോഗസ്ഥനാണ്. ടി ജെ എന്ന മകൻ യുഎസ് നേവൽ അക്കാദമിയിൽ പഠിച്ച ശേഷം മറീൻ ആയി. ബ്രെണ്ടൻ പിതാവിന്റെ ന്യൂ യോർക്ക് റെസ്ക്യൂ 2 യൂണിറ്റിൽ ചേർന്നു.
"കെവിൻ നാലു മക്കളെ വളർത്തുന്നു. സഹോദരൻ ബ്രയാൻ രണ്ടു മക്കളെയും. സഹോദരി കായ്റ്റ്ലിൻ മൂന്നു പേരെയും. അവരുടെ 10 വയസായ മകനു പേര് ടിമ്മി എന്നാണ്.
"അടുത്ത തലമുറയും അദ്ദേഹത്തിന്റെ പേര് അണിയുന്നു.
"ഇത്തരം കുടുംബങ്ങളാണ് അക്രമികളുടെ മേൽ വിജയം നേടിയത്," ട്രംപ് പറഞ്ഞു. "വിദേശ യുദ്ധക്കളങ്ങളില്ല നമ്മുടെ അന്തിമ വിജയം. താര സ്റ്റാക്‌പോളിന്റേതു പോലുള്ള കുടുംബങ്ങളിലാണ്."
Trump honors 9/11 hero who learnt to walk again