Image

ദ്രോണ ഫിലിം അവാർഡ് പി ചന്ദ്രകുമാറിന്

Published on 11 September, 2026
ദ്രോണ ഫിലിം അവാർഡ് പി ചന്ദ്രകുമാറിന്


കൊച്ചി: മലയാള സംവിധായകരിൽ ഏറ്റവും കൂടുതൽ ചിത്രങ്ങൾ സംവിധാനം ചെയ്ത പ്രശസ്ത സംവിധായകൻ പി ചന്ദ്രകുമാറിന് മഹാത്മാ കലാ സംസ്കൃതി ദ്രോണ ഫിലിം അവാർഡ് സമ്മാനിക്കുന്നു.
മലയാളം, തമിഴ് കന്നഡ, ഹിന്ദി ഭാഷകളിലായി 175 ചിത്രങ്ങളാണ് പി ചന്ദ്രകുമാർ സംവിധാനം ചെയ്തത്.
15 ന് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ വർണ്ണം എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ അവാർഡ് സമ്മാനിക്കും. 


മമ്മി സെഞ്ച്വറി അധ്യക്ഷത വഹിക്കുന്ന ചടങ്ങ് മുൻ മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. മുൻ എം.എൽ.എ തോമസ് കെ തോമസ് മുഖ്യപ്രഭാഷണം നടത്തും. ചലച്ചിത്ര താരങ്ങളായ ബിജുക്കുട്ടൻ, ടിനി ടോം,സംഗീത സംവിധായകനായ ബേണി, സംവിധായകൻ ഫാസിൽ മുഹമ്മദ്, വൈക്കം വിജയലക്ഷ്മി,ടെലിവിഷൻ താരം വൈക്കം ഭാസി എന്നിവർ ചടങ്ങിൽ പങ്കെടുക്കും. പി ജെ കുഞ്ഞുമോൻ സമ്മാനദാനം നിർവഹിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക