Image

റൂഹിയുടെ ഡിയര്‍ എര്‍ത്ത് പേപ്പര്‍ബാങ്ക് പദ്ധതിക്ക് തുടക്കമായി

Published on 11 September, 2026
റൂഹിയുടെ ഡിയര്‍ എര്‍ത്ത് പേപ്പര്‍ബാങ്ക് പദ്ധതിക്ക് തുടക്കമായി

 

കോഴിക്കോട്: ദേശീയ വന രക്തസാക്ഷി ദിനത്തില്‍ പ്രകൃതിയെ ചേര്‍ത്തു പിടിച്ച് കോഴിക്കോട്ടുകാരിയായ കുഞ്ഞു പരിസ്ഥിതി പ്രവര്‍ത്തക റൂഹി മൊഹ്‌സബ്. ഒരു തുണ്ടു കടലാസുപോലും പാഴായിപ്പോകാതെ ശേഖരിക്കുക, അവ പുനഃചക്രമണം നടത്തി ഉപയോഗിക്കുകവഴി ഓരോ മരങ്ങളേയും വനത്തേയും പ്രകൃതിയേയും സംരക്ഷിക്കുന്ന 'ഡിയര്‍ എര്‍ത്ത് പേപ്പര്‍ ബാങ്ക്' പദ്ധതിക്കാണ് ഏഴുവയസുകാരി റൂഹി തുടക്കം കുറിച്ചത്.  പ്രൊവിഡന്‍സ് സ്‌കൂളില്‍ പദ്ധതിയുടെ  ഉദ്ഘാടനം എം.കെ. രാഘവന്‍ എം.പി. നിര്‍വ്വഹിച്ചു.കെ. ജയന്ത് എം.എല്‍എ, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ഡോ.അനീസ മുഹമ്മദ്,   സ്‌കൂള്‍ പ്രധാനാധ്യാപിക മിനിഷ എ.സി, റൂഹി മൊഹ്‌സബ് എന്നിവര്‍ സംസാരിച്ചു. ഡിയര്‍ എര്‍ത്ത് പേപ്പര്‍ ബാങ്ക് പദ്ധതിയുടെ സോഫ്റ്റ് ലോഞ്ച് നേരത്തെ വനിതാ ശിശുക്ഷേമ വകുപ്പുമന്ത്രി ബിന്ദു കൃഷ്ണ റൂഹിയുടെ വീട്ടിലെത്തി നിര്‍വഹിച്ചിരുന്നു.  

എല്ലാ സ്‌കൂളുകളിലും കുട്ടികളുടെ നേതൃത്വത്തില്‍ പേപ്പര്‍ ബാങ്ക് സ്ഥാപിച്ച് കടലാസുകള്‍ ശേഖരിക്കുകയാണ്  പദ്ധതി വഴി ചെയ്യുന്നത്. ഇതിനായി സ്‌കൂളുകളില്‍ പ്രത്യേകം പെട്ടികള്‍ സ്ഥാപിക്കും 

റൂഹി സ്ഥാപിച്ച ദി ചില്‍ഡ്രണ്‍ മൂവ്മെന്റ് ഫോര്‍ ക്ലൈമറ്റ് കംപാഷന്‍ ഫൗണ്ടേഷനാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. കോഴിക്കോട് ജില്ലയിലെ 50 സ്‌കൂളുകള്‍ ഇതിനോടകം തന്നെ ഡിയര്‍ എര്‍ത്ത് പേപ്പര്‍ ബാങ്ക് പദ്ധതിയില്‍ അംഗങ്ങളായിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഇവിടങ്ങളിലും പദ്ധതി പ്രാവര്‍ത്തികമാവും. പാഴായി പോവുന്ന പേപ്പറുകള്‍ സംരക്ഷിച്ചു നിര്‍ത്തുന്നതിനോടൊപ്പം തന്നെ വിദ്യാര്‍ത്ഥികളില്‍ റീ സൈക്കിള്‍ഡ് പേപ്പറുകള്‍ ഉപയോഗിക്കാനുള്ള ശീലവും വളര്‍ത്തിയെടുക്കും.

ഇന്ത്യയില്‍ 57 ശതമാനം പേപ്പറുകള്‍ മാത്രമേ റീസൈക്കിള്‍ ചെയ്യപ്പെടുന്നുള്ളൂ. ബാക്കി 43 ശതമാനം പാഴായി പ്രകൃതിയില്‍ ലയിച്ചു പോകുകയാണ്. ഒരു ടണ്‍ പേപ്പര്‍ റീസൈക്കിള്‍ ചെയ്യുമ്പോള്‍ 17 മരങ്ങളെയും 7000 ഗാലന്‍  വെള്ളവുമാണ് നാം സംരക്ഷിച്ചു നിര്‍ത്തുന്നത്. പുതിയ പേപ്പര്‍ നിര്‍മ്മിക്കുന്നതിനേക്കാള്‍ 60 ശതമാനം കുറവ് ഊര്‍ജ്ജം മതി  പേപ്പര്‍ റീസൈക്കിള്‍ ചെയ്യുമ്പോള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക